Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ഭയപ്പെട്ടത് സംഭവിച്ചില്ല: ഹൂത്തികളുടെ ഭീഷണി പണിയായത് മറ്റ് ചിലർക്ക്

എണ്ണ വിലയില്‍ കാര്യമായ ഇടപെടല്‍ സൃഷ്ടിക്കാതെ
ചെങ്കടൽ മേഖലയിലെ പ്രതിസന്ധി. ചെങ്കടലില്‍ ഹൂത്തികള്‍ ഉയർത്തിയ ഭീഷണി ആഗോള എണ്ണവ്യാപാര പാതയില്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും ഭയപ്പെട്ടത് പോലെ വിലയില്‍ വർധനവ് സൃഷ്ടിച്ചില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

നിലവില്‍ ആഗോള എണ്ണ വ്യാപാരത്തിൻ്റെ 10% മാത്രമാണ് ചെങ്കടൽ വഴി കടന്നുപോകുന്നത്. പേർഷ്യൻ ഗൾഫ് വഴി, മിഡിൽ ഈസ്റ്റിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും എത്തിക്കുന്ന ഇന്ത്യയെ സംബന്ധിച്ചും പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചില്ല.
അതേസമയം പ്രതിസന്ധി കാരണം ദൈർഘ്യമേറിയ കേപ് ഓഫ് ഗുഡ് ഹോപ്പിലൂടെ ഷിപ്പിംഗ് റൂട്ട് മാറ്റുകയും യാത്രാ സമയം 15-20 ദിവസത്തേക്ക് നീളുകയും ചെലവ് ഗണ്യമായി വർദ്ധിക്കുകയും ചെയ്തു.

crude-trade-

ഭക്ഷ്യ വസ്തുകള്‍ അടക്കം കാലതാമസം കൊണ്ട് കേടുപാടുകള്‍ വരുന്ന ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവർക്കാണ് നീക്കം തിരിച്ചടിയായി മാറിയത്. ഈ പ്രദേശങ്ങളിലേക്കുള്ള ഉൽപാദനത്തിന്റെ 30-35% വരുന്ന ബസുമതി അരി കയറ്റുമതി, ചരക്ക് ഗതാഗതച്ചെലവ് ഉയരുന്നതിന്റെ സമ്മർദ്ദത്തിലാണ്. ഉൽപ്പാദനത്തിന്റെ 80-90 ശതമാനവും ചെങ്കടലിലൂടെ കയറ്റുമതി ചെയ്യുന്ന മറൈൻ ഫുഡ് മേഖലയെയും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.

ഇതിനു വിപരീതമായി, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, മൂലധന വസ്തുക്കൾ തുടങ്ങിയ മേഖലകളെ പ്രതിസന്ധി ചെറിയ സമയക്രമത്തിനുള്ളില്‍ ബാധിക്കാനിടിയില്ല. പക്ഷേ, നീണ്ടുനിൽക്കുന്ന പ്രതിസന്ധി ക്രമേണ ചരക്ക് ഗതാഗത സമയം നീട്ടുകയും ഓർഡറുകൾ വൈകിക്കുകയും ചെയ്യും. ഇത് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.

യൂറോപ്പ്, വടക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ എന്നിവയുമായുള്ള ഇന്ത്യൻ വ്യാപാരത്തിന് നിർണ്ണായകമാണ് ചെങ്കടൽ പാത, കഴിഞ്ഞ സാമ്പത്തിക വർഷം 18 ലക്ഷം കോടി രൂപയുടെ ഇന്ത്യയുടെ കയറ്റുമതിയുടെ 50 ശതമാനവും 17 ലക്ഷം കോടി രൂപയുടെ ഇറക്കുമതിയുടെ 30 ശതമാനവും ഈ വഴിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക് വ്യാപാരം 94 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ ഭൂരിഭാഗവും കടൽ വഴിയാണ് നടത്തിയതും.

അതേസമയം, ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുഗതാഗതത്തെ ബാധിക്കുന്നുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം യു എൻ രക്ഷാസമിതിയിൽ അറിയിച്ചിരുന്നു. പ്രതിസന്ധി ഇന്ത്യയുടെ ഊർജ, സാമ്പത്തിക താത്പര്യങ്ങൾക്ക് ആഘാതമാകുന്നുണ്ടെന്നും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര പറഞ്ഞു. ഗാസക്കാരനുഭവിക്കുന്ന ദുരിതം ആത്മാർഥമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+