Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോസിൽ ഇന്ധനങ്ങളുടെ ആഗോള ഉപഭോഗം കുറയ്ക്കും; പ്രഖ്യാപനവുമായി കോപ്പ് 28

ദുബായ്: ഫോസിൽ ഇന്ധനങ്ങളുടെ ആഗോള ഉപഭോഗം കുറയ്ക്കാൻ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ തീരുമാനം. യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നുവെന്ന് കരാർ അവതരിപ്പിച്ചുകൊണ്ട് ഉച്ചകോടിയുടെ പ്രസിഡന്റും യു എ ഇയിലെ ദേശീയ എണ്ണ കമ്പനിയുടെ സി ഇ ഒയുമായ സുല്‍ത്താന്‍ അല്‍ ജാബർ പറഞ്ഞു. പുതിയ തീരുമാനം കൈക്കൊള്ളുക മാത്രമല്ല അത് നടപ്പാക്കുമ്പോൾ മാത്രമേ ഫലപ്രദമാകുകയുള്ളൂവെന്നും അദ്ദേഹം ആവർത്തിച്ചു.

ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കുക എന്ന ആശയമില്ലാതെയുള്ള കരട് സുല്‍ത്താന്‍ അല്‍ ജാബർ അവതരിപ്പിച്ചത് നേരത്തേ വലിയ അതൃപ്തികൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചയിലെ പുതിയ പ്രഖ്യാപനം. 'പ്രഖ്യാപിക്കുക മാത്രമല്ല, അത് നടപ്പിൽ വരുത്തുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഈ കരാർ പ്രായോഗികമാക്കുന്നതിനുള്ള നടപടികൾ നമ്മൾ സ്വീകരിക്കണം', അൽ ജാബർ പറഞ്ഞു. ഇത്തരമൊരു നിർണായക വിഷയത്തിൽ രാജ്യങ്ങൾ ഒന്നിക്കുന്നത് ഇതാദ്യമാണെന്ന് നോർവെ വിദേശകാര്യ മന്ത്രി എസ്പാൻ ബെർത് എയ്ഡെ പ്രതികരിച്ചു.

cop282-1

ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ ഭിന്നതയായിരുന്നു ഉച്ചകോടിയിൽ നിലനിന്നിരുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും ഉത്പാദനവും കുറച്ച് 2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം പൂജ്യം ആക്കുക എന്ന ലക്ഷ്യം കൈവരിക്കണമെന്നാണ് തീരുമാനമായിരിക്കുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് തീരുമാനത്തെ മറ്റ് രാജ്യങ്ങൾ അംഗീകരിച്ചത്. ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ തീരുമാനം നിർണായകമാകും.

ഫോസിൽ ഇന്ധനം പൂർണമായും ഒഴിവാക്കണമെന്ന നിർദ്ദേശം നിരവധി രാജ്യങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ ഉന്നയിച്ചിരുന്നു.അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായിരുന്നു ആവശ്യത്തിന് മുൻപന്തിയിൽ ഉണഅടായിരുന്നത്. എന്നാൽ
ഫോസില്‍ ഇന്ധന ഉത്പാദകരാജ്യങ്ങളായ സൗദി അടക്കമുള്ളവർ നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പായിരുന്നു ഉയർത്തിയത്.

2030-ഓടെ ആഗോളതലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ ശേഷി മൂന്നിരട്ടിയാക്കാനും കൽക്കരി കുറയ്ക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് തുടങ്ങിയ സാങ്കേതികവിദ്യകൾ ത്വരിതപ്പെടുത്താനും ഉച്ചകോടിയിൽ തീരുമാനമായി.

അതേസമയം ഫോസിൽ ഇന്ധനം സംബന്ധിച്ചുള്ള തീരുമാനം അവസാനം കൈക്കൊള്ളാൻ സാധിച്ചത് യുഎഇയുടെയും അൽ ജാബറിന്റെയും നയതന്ത്ര വിജയമായാണ് വിലയിരുത്തരപ്പെടുന്നത്. മുൻ ഉച്ചകോടിയിലതിനേക്കാൾ കൂടുതൽ ഫോസിൽ ഇന്ധന കമ്പനികളുടെ പ്രതിനിധികളെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കാനൻ അൽജബാറിന് സാധിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുള്ള ഫോസിൽ ഉദ്വമനം കുറയ്ക്കുന്നതിന് 50-ലധികം കമ്പനികൾ തമ്മിൽ അദ്ദേഹം കരാർ ഉണ്ടാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+