ഐക്യരാഷ്ട്ര സഭയില്‍ മോദിയുടെ ഹിന്ദി പ്രസംഗം, കൂട്ടിന് സംസ്കൃതവും- രക്ഷാസമിതി വികസിപ്പിയ്ക്കണം
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉയര്‍ന്നുകേട്ടത് ഹിന്ദിയും സംസ്കൃതവും. മറ്റാരുമായിരുന്നില്ല, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയായിരുന്നു അത്.
ഐക്യരാഷ്ട്രസഭ രക്ഷാസമിതി വികസിപ്പിയ്ക്കേണ്ടതിന്റെ ആവശ്യകത മോദി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. 20 മിനിട്ട് നീണ്ട് നിന്നതായിരുന്നു മോദിയുടെ പ്രസംഗം.

ഹിന്ദിയും സംസ്കൃതവും
ഹിന്ദിയിലാണ് മോദി പ്രസംഗിച്ച് തുടങ്ങിയത്. ഇടയ്ക്കിടെ അദ്ദേഹം ചില സംസ്കൃത ശ്ലോകങ്ങളും ഉദ്ധരിച്ചു.

രക്ഷാസമിതി
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വികസിപ്പിയ്ക്കേണ്ടത് അത്യാവശ്യമാണ്. അത് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നും മോദി പറഞ്ഞു.

ഗാന്ധിജി
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്.

നല്ല ലോകം
ഏവര്‍ക്കും സുരക്ഷിതത്വമുള്ളതും ആദരവ് ലഭിയ്ക്കുന്നതുമായ ഒരു നല്ല ലോകം നാം സൃഷ്ടിയ്ക്കണം എന്ന് മോദി പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം
ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇന്ത്യയില്‍ ഇതിനായി നിരവധി പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.

സമാധാനം, വികസനം
ലോകത്ത് സമാധാനവും വികസനവും വേണമെങ്കില്‍ ദാരിദ്യം ഇല്ലാതാക്കണം.

ഭൂമാതാവ്
ഭൂമിയെ മാതാവായി കാണുന്ന ഒരു സംസ്കാരത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നത്. ലോകം മുഴുവന്‍ ഒരു കുടുംബമായിട്ടാണ് ഞങ്ങള്‍ പരിഗണിയ്ക്കുന്നത്.

കശ്മീരിനെ കുറിച്ച് മിണ്ടിയില്ല
ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനിടെ കശ്മീര്‍ പ്രശ്നം മോദി ഉന്നയിക്കും എന്നാണ് മിക്കവരും കരുതിയിരുന്നത്. എന്നാല്‍ അതേ പറ്റി അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications