കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്ര സഭയില്‍ മോദിയുടെ ഹിന്ദി പ്രസംഗം, കൂട്ടിന് സംസ്‌കൃതവും- രക്ഷാസമിതി വികസിപ്പിയ്ക്കണം

Google Oneindia Malayalam News

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉയര്‍ന്നുകേട്ടത് ഹിന്ദിയും സംസ്‌കൃതവും. മറ്റാരുമായിരുന്നില്ല, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയായിരുന്നു അത്.

ഐക്യരാഷ്ട്രസഭ രക്ഷാസമിതി വികസിപ്പിയ്‌ക്കേണ്ടതിന്റെ ആവശ്യകത മോദി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. 20 മിനിട്ട് നീണ്ട് നിന്നതായിരുന്നു മോദിയുടെ പ്രസംഗം.

ഹിന്ദിയും സംസ്‌കൃതവും

ഹിന്ദിയും സംസ്‌കൃതവും

ഹിന്ദിയിലാണ് മോദി പ്രസംഗിച്ച് തുടങ്ങിയത്. ഇടയ്ക്കിടെ അദ്ദേഹം ചില സംസ്‌കൃത ശ്ലോകങ്ങളും ഉദ്ധരിച്ചു.

രക്ഷാസമിതി

രക്ഷാസമിതി

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വികസിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അത് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നും മോദി പറഞ്ഞു.

ഗാന്ധിജി

ഗാന്ധിജി

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്.

നല്ല ലോകം

നല്ല ലോകം

ഏവര്‍ക്കും സുരക്ഷിതത്വമുള്ളതും ആദരവ് ലഭിയ്ക്കുന്നതുമായ ഒരു നല്ല ലോകം നാം സൃഷ്ടിയ്ക്കണം എന്ന് മോദി പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇന്ത്യയില്‍ ഇതിനായി നിരവധി പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.

സമാധാനം, വികസനം

സമാധാനം, വികസനം

ലോകത്ത് സമാധാനവും വികസനവും വേണമെങ്കില്‍ ദാരിദ്യം ഇല്ലാതാക്കണം.

ഭൂമാതാവ്

ഭൂമാതാവ്

ഭൂമിയെ മാതാവായി കാണുന്ന ഒരു സംസ്‌കാരത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നത്. ലോകം മുഴുവന്‍ ഒരു കുടുംബമായിട്ടാണ് ഞങ്ങള്‍ പരിഗണിയ്ക്കുന്നത്.

കശ്മീരിനെ കുറിച്ച് മിണ്ടിയില്ല

കശ്മീരിനെ കുറിച്ച് മിണ്ടിയില്ല

ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനിടെ കശ്മീര്‍ പ്രശ്‌നം മോദി ഉന്നയിക്കും എന്നാണ് മിക്കവരും കരുതിയിരുന്നത്. എന്നാല്‍ അതേ പറ്റി അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞില്ല.

English summary
Prime Minister Narendra Modi on Friday pressed hard for India's elevation as a permanent member of the UN security council, suggesting the world body would lack credibility without reforms that gave New Delhi a voice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X