Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്‌ലന്റെ ചിത്രം വേദനയായി, അഭയാര്‍ഥികള്‍ക്കായി ദ്വീപ് വാങ്ങാനൊരുങ്ങി ഈജിപ്ത് കോടീശ്വരന്‍

കെയ്‌റോ: യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹവും ദുരിത ജീവിതവും ചര്‍ച്ചയാവുകയാണ്. ആഭ്യന്തര യുദ്ധങ്ങളില്‍ ജീവിതം നഷ്ടമായി ലക്ഷക്കണക്കിന് ആളുകളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് അഭയം തേടുന്നത്. ഗ്രീസ്, ഇറ്റലി, ജര്‍മ്മനി എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളിലാണ് അഭയാര്‍ഥികള്‍ തങ്ങളുടെ ജീവിതം സ്വപ്‌നം കാണുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളാകട്ടേ അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഈജിപ്തിലെ ശതകോടീശ്വരനായ നാഗ്യൂബ് സാവിരിസ് ഒരു പുതിയ വാഗ്ദാനം മുന്നോട്ട് വച്ചത്.

ഇറ്റലിയിയില്‍ നിന്നോ ഗ്രീസില്‍ നിന്നോ ഒരു ദ്വീപ് വിലയ്ക്ക് വാങ്ങി അഭയാര്‍തികള്‍ക്കുള്ള പുനരധിവാസ സൗകര്യം ഒരുക്കാന്‍ താന്‍ തയ്യാറാണെന്നാണ് നാഗ്യൂബ് ട്വിറ്റിലൂടെ അറിയിച്ചത്. ഈജിപ്തിലെ ടെലികോ ഭീമനായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ അഭയാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്.

Naguib

ഗ്രീസോ ഇറ്റലിയോ തനിയ്‌ക്കൊരു ദ്വീപ് വിലയ്ക്ക് തരൂ എന്നും താന്‍ അതില്‍ അഭയാര്‍ഥികളെ വിളിച്ച് വരുത്താമെന്നും അവര്‍ക്ക് തൊഴിലവസം നല്‍കാമെന്നും ആ ദ്വീപിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. ബോട്ട് മുങ്ങി മരിച്ച സിറിയന്‍ ബാലന്‍ അലയ്ന്‍ കുര്‍ദ്ദിയുടെ ചിത്രം ലോകമനസാക്ഷിയെ ഞെട്ടിച്ചതിന് പിന്നാലെയാണ് നാഗ്യൂബിന്റെ വാഗ്ദാനം.

ഇറ്റലിയിലേയും ഗ്രീസിലേയും സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമുള്ള ഉപയോഗ ശൂന്യമായ ദ്വീപുകളിലാണ് അഭയാര്‍ഥികളെ പാര്‍പ്പിയ്ക്കാം എന്ന് അദ്ദേഹം പറയുന്നത്. സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ അവസാനിയ്ക്കുമ്പോള്‍ ഇത്തരം പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് അഭയാര്‍ഥികള്‍ക്ക് മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+