നിങ്ങള്‍ അറിഞ്ഞോ..കാപ്പി നിങ്ങളുടെ ഓര്‍മ്മ ശക്തി കൂട്ടും
നല്ല ഒരു ദിവസം ആരംഭിക്കുവാന്‍ കാപ്പി നല്ലത് ആണ് അല്ലേ. രാവിലെ കണ്ണു തുറന്ന് എഴുന്നേല്ക്കുമ്പോള് കാപ്പി മേശപ്പുറത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ ദേഷ്യപ്പെടാറില്ലേ. എല്ലാവരുടെയും ദിനചര്യയുടെ ഭാഗമാണ് ഒരു കപ്പ് കാപ്പി. എന്നാല്‍ കാപ്പിയെ വില്ലനായി കാണുന്നവരും ഉണ്ട്. കാപ്പി കുടിച്ചാല്‍ കറുത്തു പോകും എന്നും പറഞ്ഞ് നടക്കുന്നവരോട് ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. കാപ്പി കുടിച്ചാല്‍ നിങ്ങള്‍ക്ക് ബുദ്ധി കൂടുമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല. പുതിയ പഠനങ്ങള്‍ അതാണ് വെളിപ്പെടുത്തുന്നത്.
അഞ്ച് കപ്പ് കാപ്പി സ്ഥിരമായി കുടിക്കുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മ ശക്തി കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യുറോപ്പിലെ പ്രസിദ്ധമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫി നടത്തിയ പഠനത്തില്‍ ആണ് കാപ്പിയുടെ നല്ല ഗുണ പാഠങ്ങള്‍ കണ്ടെത്തിയത്. സ്ഥിരമായി 5 ഗ്ലാസ്സ് കാപ്പി കുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് എന്നിവയുടെ സാധ്യത 20 ശതമാനം കുറക്കുകയാണ് കാപ്പി ചെയ്യുക എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കാപ്പി നല്ലൊരു മരുന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ട് കാപ്പിയെ ഇഷ്ടപ്പെടാത്തവര്‍ ഇന്നു മുതല്‍ കാപ്പി കുടിച്ചു തുടങ്ങിക്കോളൂ. യു കെയിലെ ചാരിറ്റീസ് അല്‍ഷിമേഴ്സ് റിസര്‍ച്ചും ഇത് സമ്മതിച്ചിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2050 ആകുമ്പോഴേക്കും 115.4 ലക്ഷം മറവി രോഗികള്‍ ലോകത്ത് ഉണ്ടാകും എന്നാണ് കണക്ക്. കാപ്പിയെ പോലെത്തന്നെ നിത്യ ഉപയോഗത്തിലെ മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളും ഈ രോഗത്തെ ഇല്ലാതാക്കുന്നുണ്ട്. മത്സ്യം, പച്ചക്കറികള്‍, ഫ്രൂട്സ് ഒലിവ് എണ്ണ , റെഡ് വൈന്‍ എന്നിവയുടെ ഉപയോഗം മറവിരോഗം കുറക്കാന്‍ സാധ്യത ഉണ്ട്.
എന്നാല്‍ കാപ്പി മറവി രോഗത്തിന് ഒരു അനുഗ്രഹമാണെന്ന് ഉള്ള വാര്‍ത്ത ലോകത്തെ കോടിക്കണക്കിന് ആളുകളെ ഞെട്ടിക്കുന്നതാണ്. മറവി രോഗത്തിന് കാപ്പി ഉത്തമമാണെന്ന് ഡോ.അര്ഫ്രാം ഇക്രം പറയുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications