കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ അറിഞ്ഞോ..കാപ്പി നിങ്ങളുടെ ഓര്‍മ്മ ശക്തി കൂട്ടും

  • By Sruthi K M
Google Oneindia Malayalam News

നല്ല ഒരു ദിവസം ആരംഭിക്കുവാന്‍ കാപ്പി നല്ലത് ആണ് അല്ലേ. രാവിലെ കണ്ണു തുറന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാപ്പി മേശപ്പുറത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ ദേഷ്യപ്പെടാറില്ലേ. എല്ലാവരുടെയും ദിനചര്യയുടെ ഭാഗമാണ് ഒരു കപ്പ് കാപ്പി. എന്നാല്‍ കാപ്പിയെ വില്ലനായി കാണുന്നവരും ഉണ്ട്. കാപ്പി കുടിച്ചാല്‍ കറുത്തു പോകും എന്നും പറഞ്ഞ് നടക്കുന്നവരോട് ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. കാപ്പി കുടിച്ചാല്‍ നിങ്ങള്‍ക്ക് ബുദ്ധി കൂടുമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല. പുതിയ പഠനങ്ങള്‍ അതാണ് വെളിപ്പെടുത്തുന്നത്.

അഞ്ച് കപ്പ് കാപ്പി സ്ഥിരമായി കുടിക്കുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മ ശക്തി കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യുറോപ്പിലെ പ്രസിദ്ധമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫി നടത്തിയ പഠനത്തില്‍ ആണ് കാപ്പിയുടെ നല്ല ഗുണ പാഠങ്ങള്‍ കണ്ടെത്തിയത്. സ്ഥിരമായി 5 ഗ്ലാസ്സ്‌ കാപ്പി കുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് എന്നിവയുടെ സാധ്യത 20 ശതമാനം കുറക്കുകയാണ് കാപ്പി ചെയ്യുക എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

images

കാപ്പി നല്ലൊരു മരുന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ട് കാപ്പിയെ ഇഷ്ടപ്പെടാത്തവര്‍ ഇന്നു മുതല്‍ കാപ്പി കുടിച്ചു തുടങ്ങിക്കോളൂ. യു കെയിലെ ചാരിറ്റീസ് അല്‍ഷിമേഴ്‌സ് റിസര്‍ച്ചും ഇത് സമ്മതിച്ചിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2050 ആകുമ്പോഴേക്കും 115.4 ലക്ഷം മറവി രോഗികള്‍ ലോകത്ത് ഉണ്ടാകും എന്നാണ് കണക്ക്. കാപ്പിയെ പോലെത്തന്നെ നിത്യ ഉപയോഗത്തിലെ മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളും ഈ രോഗത്തെ ഇല്ലാതാക്കുന്നുണ്ട്. മത്സ്യം, പച്ചക്കറികള്‍, ഫ്രൂട്‌സ് ഒലിവ് എണ്ണ , റെഡ് വൈന്‍ എന്നിവയുടെ ഉപയോഗം മറവിരോഗം കുറക്കാന്‍ സാധ്യത ഉണ്ട്.

എന്നാല്‍ കാപ്പി മറവി രോഗത്തിന് ഒരു അനുഗ്രഹമാണെന്ന് ഉള്ള വാര്‍ത്ത ലോകത്തെ കോടിക്കണക്കിന് ആളുകളെ ഞെട്ടിക്കുന്നതാണ്. മറവി രോഗത്തിന് കാപ്പി ഉത്തമമാണെന്ന് ഡോ.അര്‍ഫ്രാം ഇക്രം പറയുന്നു.

English summary
New research suggests coffee could also protect against dementia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X