കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്നായി ഷൂ തുടയ്ക്കുന്നയാളെ അവർ പ്രധാനമന്ത്രിയാക്കി; ഇമ്രാൻ ഖാനെ പരിഹസിച്ച് മുൻ ഭാര്യ

Array

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാൻ തിര‍ഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക ഫലം പുറത്തുവന്നു. തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാനെതിരെ ഏറ്റവും അധികം വിമർശനങ്ങൾ ഉന്നയിച്ചത് മുൻ ഭാര്യയായ രെഹം ഖാനായിരുന്നു. ആത്മകഥയിൽ രെഹം നടത്തിയ വെളിപ്പെടുത്തലുകൾ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആകാംഷ എല്ലാവർക്കും ഉണ്ടായിരുന്നു.

ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്കെത്തുമ്പോഴും രെഹം ഖാൻ വിമർശനം തുടരുകയാണ്. സൈന്യത്തിന്റെ കയ്യിലെ കളിപ്പാവയാണ് ഇമ്രാൻ ഖാനെന്നാണ് രെഹം ഖാൻ ആരോപിക്കുന്നത്. തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പാഠമാകട്ടെയെന്നും രെഹം പറയുന്നു.

ഷൂ തുടയ്ക്കാൻ

ഷൂ തുടയ്ക്കാൻ

സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ പാകിസ്ഥാനിൽ നടന്നത്. സൈന്യത്തി്ന‍റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ വിജയിച്ചതെന്ന് പാകിസ്താനിൽ പരസ്യമായ രഹസ്യമാണ്. ഷൂ തുടയ്ക്കാൻ സൈന്യത്തിന് നല്ലൊരു അടിമയെ വേണം. ഇമ്രാൻ ആ ജോലി നന്നായി ചെയ്യുന്നു. അതുകൊണ്ടാണ് അയാൾ പ്രധാനമന്ത്രി കസേരയിലേക്കെത്തുന്നത്. ഇമ്രാൻ സൈന്യത്തിന്റെ കൈയ്യിലെ കളിപ്പാവയാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ രെഹം ഖാൻ പറയുന്നു. പാകിസ്ഥാൻ രാഷ്ട്രീയം മലിനമാണെന്നും രെഹം ഖാൻ ആരോപിക്കുന്നുണ്ട്.

അർഹിക്കാത്ത വിജയം

അർഹിക്കാത്ത വിജയം

ഇമ്രാൻ ഖാന്റേത് മുന്നേറ്റം ഒരു വിജയമായി കാണാനാകില്ല. അർഹിക്കാത്തത് പിടിച്ചു വാങ്ങിയതാണെന്ന ഭാവം അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്നും വ്യക്തമാണ്. യുവാക്കൾക്ക് ഇമ്രാൻ ഖാനൊരു തെറ്റായ മാതൃകയാണ്. സംവിധായകന്റെ നടനാണ് അദ്ദേഹം. സൈന്യം സംവിധാനം ചെയ്യുന്ന നാടകങ്ങൾ ഭംഗിയായി അവതരിപ്പിക്കും. തന്റെ ആത്മകഥ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതിയില്ല. സത്യസന്ധമായി ജീവിത കഥ എഴുതുക മാത്രമാണ് ചെയ്തത്. തന്റെ പ്ലേബോയി പ്രതിച്ഛായ ഇമ്രാൻ ആസ്വദിക്കുന്നുണ്ടെന്ന് രെഹം ഖാൻ പറയുന്നു.

ആത്മകഥയിൽ

ആത്മകഥയിൽ

രെഹം ഖാൻ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശമാണ് ടെലിവിഷൻ അവതാരക കൂടിയായിരുന്ന രെഹം ഖാൻ ഉന്നയിച്ചത്. ഇമ്രാൻ ഖാൻ സ്ത്രിലംബടനും സ്വവർഗാനുരാഗിയുമാണെന്ന് രെഹം ഖാൻ ആരോപിക്കുന്നു. പല സ്ത്രികളുമായി ഇമ്രാൻ ഖാന് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു. വിവാഹിതനായ ഒരു പുരുഷ സുഹൃത്തുമായി ബന്ധത്തിലേർപ്പെട്ടിരുന്നതായും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പരാമർശിക്കുന്നുണ്ട്. പല സ്ത്രീകളുമായും ലൈംഗിക ബന്ധം പുലർത്തിയിരുന്ന ഇമ്രാന് ഈ ബന്ധങ്ങളിലായി അഞ്ച് മക്കൾ ഉണ്ടെന്നും മൂത്ത കുട്ടിക്ക് 34 വയസുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞതായി രെഹം ഖാൻ വെളിപ്പെടുത്തിയിരുന്നു. 2015 ജനുവരിയിലാണ് ഇമ്രാൻ ഖാനും രെഹം ഖാനും വിവാഹിതരായത്. മാസങ്ങളുടെ ആയുസ് മാത്രമെ ഈ ബന്ധത്തിന് ഉണ്ടായിരുന്നുള്ളു.

ജെമീമയുടെ പിന്തുണ

ബ്രിട്ടീഷുകാരിയായ ജെമീമ ഗോൾഡ് സ്മിത്താണ് ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ, രെഹം ഖാൻ വിമർശിച്ചെങ്കിലും ജെമീമ ഇമ്രാൻ ഖാന് പിന്തുണ നൽകുന്നുണ്ട്. തന്റെ മക്കളുടെ പിതാവ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകുന്നതിൽ സന്തോഷമുണ്ട്. 22 വർഷത്തെ നിരന്തരമായ അപമാനങ്ങൾക്കും തടസ്സങ്ങൾക്കും ത്യാഗങ്ങൾക്കും ശേഷമാണ് ഇമ്രാൻ വിജയത്തിലെത്തുന്നതെന്നും ജെമീമ ട്വിറ്ററിൽ കുറിച്ചിരുന്നു.

English summary
reham khan criticizes imran khan's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X