കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസീം അക്രത്തിനെതിര ഗുരുതര ലൈംഗിക ആരോപണവുമായി ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വസീം അക്രത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രമുള്‍പ്പടെയുള്ള പ്രമുഖര്‍ക്കുമെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രേഹം ഖാന്‍. രേഹം ഖാന്റെ പുറത്ത് വരാനിരിക്കുന്ന ആത്മകഥയിലാണ് പ്രമുഖര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉള്ളത്. ലൈംഗിക ആരോപണം ഉള്‍പ്പടേയുള്ള വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാനില്‍ ഇതിനോടകം തന്നെ വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു രേഹം ഖാന്‍ മുന്‍ പാക് അന്താരാഷ്ട്ര ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തഹിരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപകനുമായ ഇമ്രാന്‍ഖാനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. 'രേഹം ഖാന്‍'' എന്ന് പേരിട്ട ആത്മകഥയുടെ കയ്യെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈനിലാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.

vasimakram

താന്‍ നോക്കി നില്‍ക്കേ ഒരു കറുത്ത വര്‍ഗക്കാരുനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മുന്‍ ഭാര്യയെ വസീം അക്രം നിര്‍ബന്ധിച്ചുവെന്നാണ് ആത്മകഥയിലൂടെ രേഹം വെളിപ്പെടുത്തുന്നത.് 402 മുതല്‍ 572 വരേയുള്ള പേജുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇമ്രാന്‍ ഖാനുമായുളള വിവാഹവും പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ബന്ധവുമെല്ലാം ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. തന്റെ മുന്‍ ഭര്‍ത്താവ് ഇമ്രാന്‍ഖാന്റെ ബ്രിട്ടനിലെ മോശം പ്രവര്‍ത്തികള്‍ക്കെല്ലാം കൂട്ട് നില്‍ക്കുന്നത് അവിടുത്തെ വ്യവസായിയായ സുള്‍ഫിക്കര്‍ ബുഹാരിയാണ്. ഇമ്രാന്‍ ഖാനാല്‍ ഗര്‍ഭം ധരിച്ച യുവതിയെ അബോര്‍ഷന്‍ ചെയ്യാന്‍ സഹായങ്ങള്‍ നല്‍കിയത് ബുഹാരിയാണെന്ന് കയ്യെഴുത്ത് പ്രതിയുടെ 464-ാമത് പേജില്‍ പറയുന്നു.

പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി പുറത്തായതോടെ വസീം അക്രം ഉള്‍പ്പടേയുള്ളവര്‍ രേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. രേഹത്തിന്റെ ആദ്യ ഭര്‍ത്താവ് ഡോ.ഇജാസ് റഹ്മാന്‍, ബ്രീട്ടീഷ് ബിസിനസുകാരനായ സുള്‍ഫിക്കര്‍ ബുഹാരി, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തരീക്കീ ഇന്‍സാഫിന്റെ മാധ്യമവക്താവ് അനില ക്വാജ എന്നിവരുമായി ചേര്‍ന്നാണ് അക്രം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പുസ്തകത്തിലൂടെ തങ്ങളെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയാണ്. തുടര്‍നടപടികള്‍ ഒഴിവാക്കാന്‍ 14 ദിവസത്തിനകം മറുപടി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നു.

English summary
reham khan's sensational disclosures about vasim akram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X