വിവാഹവാര്‍ഷിക സമ്മാനം ചോദിച്ച ഇമ്രാന്‍ ഖാന്‍ വിവാഹമോചനം തന്നെന്ന് മുന്‍ ഭാര്യ
കഴിഞ്ഞ ഒക്ടോബര്‍ 31നാണ് വിവാഹ വാര്‍ഷിക സമ്മാനം ചോദിച്ചത് പകരം തനിക്ക് വിവാഹമോചനം തന്നതെന്ന് രെഹം പറയുന്നു.
കറാച്ചി: വിവാഹവാര്‍ഷികത്തിന് സമ്മാനം ചോദിച്ച തനിക്ക് ഇമ്രാന്‍ ഖാന്‍ നല്‍കിയത് വിവാഹ മോചനമായിരുന്നെന്ന് മുന്‍ ഭാര്യ രെഹം. ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രെഹത്തിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് വിവാഹ വാര്‍ഷിക സമ്മാനം ചോദിച്ചത് പകരം തനിക്ക് വിവാഹമോചനം തന്നതെന്ന് രെഹം പറയുന്നു.
വിവാഹം കഴിഞ്ഞ് 10 മാസത്തിനുശേഷമായിരുന്നു ദൃശ്യ മാധ്യമപ്രവര്‍ത്തകയായ രെഹത്തിനെ ഇമ്രാന്‍ ഖാന്‍ വിവാഹമോചനം ചെയ്തത്. ഇമ്രാന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു രെഹം. ഇംഗ്ലീഷുകാരിയായ ജെമിമ ഗോള്‍ഡ്‌സ്മിത്തുമായുള്ള ഇമ്രാന്റെ ആദ്യ വിവാഹബന്ധം ഒമ്പതുവര്‍ഷം നീണ്ടുനിന്നശേഷം അവസാനിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

ജെമിമയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത് 2004ലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം രെഹവുമായുള്ള വിവാഹം നടന്നെങ്കിലും കേവലം 10 മാസത്തിനകം അവസാനിക്കുകയായിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു ഇരുവരും വിവാഹമോചനം നേടിയത്. പാക്കിസ്ഥാന്‍ തെഹരീക്ക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ആയ ഇമ്രാന്‍ ഭാര്യയെ അനാവശ്യ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചതാണ് വിവാഹമോചനത്തില്‍ കലാശിച്ചത്.
ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തില്‍ അടുത്തിടെയുണ്ടായ വിള്ളലില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭരണമാണ് നവാസ് ഷെരീഫ് കാഴ്ചവെക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ കുറ്റപ്പെടുത്തല്‍.












Click it and Unblock the Notifications