Get Updates
Get notified of breaking news, exclusive insights, and must-see stories!

100 ഐസിസുകാരെ കൊന്ന് തള്ളിയ പെണ്ണിനെ കാണണോ...

കൊബാനി: ഐസിസ് തീവ്രവാദികളുടെ സ്ത്രീ വിരുദ്ധത എത്രയെന്ന് തെളിയിക്കപ്പെട്ടതാണ്. ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ കാമകേളികള്‍ക്ക് ഇരയാക്കി, ക്രൂരമായി പീഡിപ്പിച്ച്, ലൈംഗിക അടിമകളാക്കിയ വാര്‍ത്തകള്‍ ഉള്‍ക്കിടിലത്തോടെയല്ലാതെ ആരും വായിച്ചിട്ടുണ്ടാവില്ല.

യസീദികള്‍ പ്രതിഷേധിക്കാന്‍ പ്രാപ്തരായിരുന്നില്ല. എന്നാല്‍ കുര്‍ദുകള്‍ അങ്ങനെയല്ല. കൊബാനി കീഴടക്കാന്‍ വരുന്ന ഐസിസുകാര്‍ക്കെതിരെ ആണ്‍ പെണ്‍ ഭേദമില്ലാതെയാണ് കുര്‍ദ്ദുകള്‍ ചെറുക്കുകന്നത്. അതില്‍ ഒരാളാണ് രഹാന.

Rehana

രഹാനയെക്കുറിച്ച് ഇത്രമാത്രം പറഞ്ഞാല്‍ പോര. നൂറിലധികം ഐസിസ് കാപാലികന്‍മാരെ ഒറ്റക്ക് യമപുരക്കയച്ച ധീരവനിതയാണിവള്‍. പെണ്ണിന്റെ മാനത്തിന് വിലപറയുന്നവരോട് ഒരിറ്റ് കനിവ് പോലും കാണിക്കില്ലെന്ന് രഹാനയുടെ ധീരകൃത്യങ്ങള്‍ തെളിയിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് രഹാനയുടെ കഥ പുറം ലോകം അറിയുന്നത്. പത്രപ്രവര്‍ത്തകനായ പവന്‍ ദുരാനിയാണ് രഹാനയുടെ ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ലോകത്തിന് രഹാനയെക്കുറിച്ച് അത്രയേ അറിയൂ...ഒരു പേരും ഒരു ചിത്രവും.

എന്നാല്‍ അത്ര സുഖകരമല്ലാത്ത വേറേയും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രഹാന ഐസിസ് ഭീകരുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടത്രെ. അവളെ അവര്‍ കൊന്നുകളഞ്ഞിരിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.

രഹാന 100 ഐസിസുകാരെ കൊന്നു എന്ന് പറയുന്നതുപോലെ തന്നെ സ്ഥിരീകരിക്കപ്പെടാത്തതാണ് അവരുടെ മരണ വാര്‍ത്തയും. ഒരു രഹാനമാത്രമല്ല കുര്‍ദ്ദുകള്‍ക്കിടയിലുള്ളത്. സ്വന്തം നാടിനേയും സംസ്‌കാരത്തേയും സംരക്ഷിക്കാന്‍ തോക്കെടുത്ത 100 കണക്കിന് കുര്‍ദ്ദ് സ്ത്രീകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+