കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് 1ബി വിസ അപേക്ഷകളിൽ നാലിലൊന്നും അമേരിക്ക നിരസിക്കുന്നതായി റിപ്പോർട്ട്

Google Oneindia Malayalam News

ന്യൂയോർക്ക്: എച്ച് വൺ ബി വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി യുഎസ് ഭരണകൂടം. 2018-19 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിച്ച എച്ച്- 1 ബി വിസകളിൽ നാലിലൊന്നും നിരസിക്കപ്പെട്ടു. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിന്നുള്ള എച്ച്1ബി ഡാറ്റയുടെ വിശകലനത്തിലാണ് മുൻപ് നിരസിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിയാണ് നിലവിൽ നിരസിക്കപ്പെടുന്ന അപേക്ഷകളെന്ന് വ്യക്തമായത്.

സ്വര്‍ണത്തില്‍ കൈവയ്ക്കില്ലെന്ന് കേന്ദ്രം; ഗോള്‍ഡ് ആംനസ്റ്റി സ്‌കീം പരിഗണനയില്‍ ഇല്ലസ്വര്‍ണത്തില്‍ കൈവയ്ക്കില്ലെന്ന് കേന്ദ്രം; ഗോള്‍ഡ് ആംനസ്റ്റി സ്‌കീം പരിഗണനയില്‍ ഇല്ല

എച്ച് വൺ ബി വിസയിലൂടെ അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യുന്നവരിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. മൾട്ടി നാഷണൽ കമ്പനികളിൽ ഓൺ സൈറ്റ് ജോലിയുമായി ബന്ധപ്പെട്ട് പോകുന്നവരാണ് കൂടുതൽ പേരും. എച്ച് വൺ ബി വിസയ്ക്കായുള്ള മാനദണ്ഡങ്ങൾ ട്രംപ് ഭരണകൂടം കർശനമാക്കിയിരുന്നു. 2015 സാമ്പത്തിക വർഷം 6 ശതമാനം അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ വിസ നിരസിക്കൽ നേരിടേണ്ടി വരുന്നത് ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവരും ഐടി കമ്പനികളിലെ ജോലിയ്ക്കായി വിസയ്ക്ക് അപേക്ഷിക്കുന്നവരുന്നവരുമാണ്.

trump

കോഗ്നിസന്റ് സമർപ്പിച്ച അപേക്ഷകളിൽ 60 ശതമാനമാണ് തള്ളിപ്പോയത്. 2018ൽ 6 പ്രമുഖ ഇന്ത്യൻ കമ്പനികൾക്കായി ആകെ 2145 എത്ത് -1 ബി വർക്ക് പെർമിററുകളാണ് ലഭിച്ചത്. അതേ സമയം ഓൺലൈൻ ഭീമനായ ആമസോൺ ജീവനക്കാർക്കായി 2399 വിസകൾ സ്വന്തമാക്കിയിരുന്നു. വർക്ക് പെർമിറ്റിനായി യുഎസ് മാസ്റ്റർ ബിരുദം നേടിയ അപേക്ഷകരെ തിരഞ്ഞെടുക്കുന്ന പുതിയ നിയമത്തിലേക്കും യുഎസ് മാറിയിട്ടുണ്ട്.

English summary
Rejection rate of US H-1B visa requests increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X