വിദ്യാര്‍ഥിയുമായി ബന്ധം; അധ്യാപികയെ അറസ്റ്റ് ചെയ്തു
അലബാമ: സ്‌കൂള്‍ വിദ്യാര്‍ഥിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. ഫെയ്ത്ത് അക്കാദമി സ്‌കൂളിലെ അധ്യാപികയായ ക്രിസ്റ്റിന ബസ്ബി ആണ് അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സ്‌കൂളിലെ പതിനേഴുകാരനായ വിദ്യാര്‍ഥിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിയുടെ മാതാവ് ആണ് മകന്റെ മൊബൈല്‍ ഫോണില്‍ ഇരുവരും തമ്മില്‍ നടത്തിയ ചാറ്റിങ് കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം നടത്തി അധ്യാപികയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ അധ്യാപികയും വിദ്യാര്‍ഥിയും തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയുമായി ബന്ധമുള്ളകാര്യം അധ്യാപിക സമ്മതിച്ചതായാണ് വിവരം. എന്നാല്‍ ലൈംഗികബന്ധം അധ്യാപിക നിഷേധിച്ചു. വിദ്യാര്‍ഥിക്ക് 17 വയസ് ആയതിനാല്‍ ലൈംഗിക വിഷയത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സാധിക്കും.
എന്നാല്‍, സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കുറ്റമാണ് അധ്യാപികയ്്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥി മൊഴി നല്‍കുകയാണെങ്കില്‍ അധ്യാപികയ്ക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കും. പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്നു നീക്കിയിട്ടുണ്ട്.












Click it and Unblock the Notifications