Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ ക്രിമിനലുമായി ലൈംഗികബന്ധം, പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍!

പ്രതിയെ നിരീക്ഷിക്കാന്‍ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥ അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ചോദ്യം ചെയ്യലില്‍ സംഭവം ഏറ്റുപറഞ്ഞ പോലീസ് ഉദ്യോഗസ്ഥയുടെ പണി പോയി. 25 കാരിയായ ക്ലേര്‍ ഷെര്‍മാനാണ് സസ്‌പെന്‍ഷനിലായിരിക്കുന്നത്. സഫോക് പോലീസാണ് ഷെര്‍മാനോട് ഒരു സീരിയല്‍ ക്രിമിനലിനെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.

കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പ്രതിയെ പിന്തിരിപ്പിക്കാനായിരുന്നു ഇത്. എന്നാല്‍ ഇയാളുമായി രണ്ട് മാസത്തെ പരിചയം ആയപ്പോഴേക്കും ഷെര്‍മാന് പണി കിട്ടി. ഒരു പാര്‍ട്ടിയില്‍ വെച്ച് ക്രിമിനലിനെ കണ്ടുമുട്ടിയ ഷെര്‍മാന്‍ ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തന്റെ തെറ്റ് ഏറ്റ് പറഞ്ഞ ഷെര്‍മാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

policeofficer

മികച്ച റെക്കോര്‍ഡുള്ള ഒരു ഓഫീസറാണ് ഷെര്‍മാന്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചീഫ് കോണ്‍സ്റ്റബിള്‍ ഗരേത് വില്‍സണ്‍ പറഞ്ഞു. എന്നാല്‍ ഗുരുതരമായ കൃത്യലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. നടപടി എടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. തന്റെ തെറ്റ് അവര്‍ തിരിച്ചറിഞ്ഞതായി പ്രതീക്ഷിക്കുന്നു. സഫോക് പോലീസിനോട് ക്ഷമ പറയുന്നതായി ഷെര്‍മാന്‍ പറഞ്ഞു.

പത്ത് വര്‍ഷത്തിനിടെ 89 കേസുകളാണ് ഷെര്‍മാന്‍ നിരീക്ഷിച്ചിരുന്ന കുറ്റവാളിയുടെ പേരില്‍ ഉണ്ടായിട്ടുള്ളത്. ഇയാളെ ജയിലില്‍ നിന്നും വിട്ട് കുറച്ച് കാലമായതേ ഉള്ളൂ. തനിക്ക് തെറ്റ് പറ്റിപ്പോയി എന്നും തല കൊണ്ടല്ല ഹൃദയം കൊണ്ടാണ് താന്‍ ആ തീരുമാനമെടുത്തതെന്നും ഷെര്‍മാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+