കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയറ്റ്‌നാമിലെ നെയ്പാം പെണ്‍കുട്ടി യുഎസ്സില്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ, സന്ദര്‍ശനം ഇക്കാര്യത്തില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിയറ്റ്‌നാം യുദ്ധവും, അതിന്റെ ഭീകരത കാണിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഓര്‍മയില്ലേ? 50 വര്‍ഷം മുമ്പ് വിയറ്റ്‌നാമിലെ യുഎസ്സ് അധിനിവേശത്തിലെ ഭീകര കാഴ്ച്ചയായിരുന്നു ഇത്. യുഎസ് യുദ്ധവിമാനങ്ങള്‍ നെയ്പാം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടി നഗ്നയായി ഓടുന്നതായിരുന്നു ചിത്രം. അലറികൊണ്ടായിരുന്നു ഈ ഓട്ടം. ഈ ചിത്രത്തിന്റെ പിന്നിലേക്ക് നോക്കുമ്പോള്‍ തന്നെ ബോംബ് വര്‍ഷിച്ചതിന്റെ ഭീകരത മനസ്സിലാക്കാമായിരുന്നു. ചരിത്രത്തില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ഇത്. ഇന്നവര്‍ക്ക് 59 വയസ്സാണ്. ഒടുവില്‍ തന്റെ രാജ്യത്തെ ആക്രമിച്ച വേട്ടക്കാരനെ തേടി അവളെത്തിയിരിക്കുകയാണ്.

ഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യംഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം

1

നെയ്പാം പെണ്‍കുട്ടി അമേരിക്കയില്‍ സന്ദര്‍ശനത്തിനായി എത്തിയിരിക്കുകയാണ്. കൃത്യമായൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സോഷ്യല്‍ മീഡിയ ഇതിനോടകം ഇവരുടെ സന്ദര്‍ശനം ചര്‍ച്ചയാക്കിയിട്ടുണ്ട്. എന്നാല്‍ കാരണം അറിഞ്ഞ് എല്ലാവരും അമ്പരന്നിരിക്കുകയാണ്. യുദ്ധത്തില്‍ ശരീരത്തിനേറ്റ പൊള്ളലിനെ തുടര്‍ന്ന് ആകെ പാടുകളുണ്ട്. തൊലിക്കും പ്രശ്‌നങ്ങളുണ്ട്. അതിന് വേണ്ടിയുള്ള ചര്‍മ ചികിത്സയ്ക്കാണ് വിയറ്റ്‌നാം പെണ്‍കുട്ടി കിം പുക് ഹാന്‍ ടി യുഎസ്സിലെത്തിയത്. ഒരിക്കലും മായില്ലെന്ന് കരുതിയ യുദ്ധത്തിന്റെ പാടുകള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ സഹായിക്കാമെന്ന് യുഎസ്സിലെ ഡോക്ടര്‍മാര്‍ യുവതി അറിയിച്ചിട്ടുണ്ട്.

പലതരത്തിലുള്ള നടപടിക്രമങ്ങള്‍ യുഎസ്സില്‍ കിമ്മിനുണ്ട്. കാരണം അത്യന്തം വേദനയുള്ളതാണ് ഇതിന്റെ ചികിത്സ. തേര്‍ഡ് ഡിഗ്രി ചൂട് ഇവരുടെ ശരീരത്തില്‍ ഏറ്റിട്ടുണ്ട്. നെയ്പാം ആക്രമണത്തിലാണ് ഇത് നേരിട്ടത്. പതിനേഴോളം സര്‍ജറികളാണ് അന്ന് കിമ്മിന് വേണ്ടി വന്നത്. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. അന്ന് ധാരാളം പൊള്ളലുമായിട്ടാണ് പെണ്‍കുട്ടി ആശുപത്രി വിട്ടത്. ഒരു ചികിത്സകള്‍ അടുത്ത ദശാബ്ദം മുഴുവന്‍ അവര്‍ക്ക് വേണ്ടി വന്നു. അതിന് ശേഷം മാത്രമാണ് അവര്‍ ഒന്ന് മര്യാദക്ക് നടക്കാന്‍ പോലുമായത്. ഓരോ ദിനവും വേദനയുടേതായിരുന്നു. 1992ലാണ് കിമ്മും അവരുടെ ഭര്‍ത്താവും വിയറ്റ്‌നാം വിട്ട് കാനഡയില്‍ അഭയം തേടിയത്.

2015ല്‍ മയാമിയിലെ ഡോ ജില്‍ സ്വായ്‌ബെല്ലുമായി ബന്ധപ്പെട്ടതോടെയാണ് കുറച്ച് കൂടി മെച്ചപ്പെട്ട ചികിത്സ അവര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ക്കൊക്കെയുള്ള ചികിത്സയായിരുന്നു ഇത്. യാതൊരു ചികിത്സാ ചെലവോ തനിക്ക് വേണ്ടെന്ന് സ്വായ്‌ബെല്‍ ഇവരെ അറിയിച്ചു. അത് വിയറ്റ്‌നാമിലെ ഇവരുടെ അവസ്ഥ അറിഞ്ഞിട്ടായിരുന്നു. അന്ന് ചിത്രമെടുത്തത് നിക് ഉറ്റ് എന്ന വിഖ്യാത ഫോട്ടോഗ്രാഫറായിരുന്നു. ഇവരെ കാണാനായി മയാമിയില്‍ എത്തിയിരുന്നു. ഇത്തവണ കിമ്മിന്റെ ചിരിക്കുന്ന ചിത്രം പകര്‍ത്താനും നിക്കിന് സാധിച്ചു. അതൊരു ഭാഗ്യം കൂടിയായിരുന്നു. എന്തായാലും ഒരിക്കല്‍ വേദനിപ്പിച്ചവര്‍ തന്നെ ഇന്ന് അവരുടെ തണലായിരിക്കുകയാണ്.

മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രിമീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
remember vietnam girl she is in america now but the reason is different
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X