കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത വര്‍ഗക്കാരോട് വിവേചനം കാട്ടി; സര്‍വ്വകലാശാലയിലെ ഗാന്ധി പ്രതിമ മാറ്റണമെന്ന്...

  • By അക്ഷയ്‌
Google Oneindia Malayalam News

അക്ര: ഘാന സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ മാറ്റണമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും. ഘാന സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ച ഗാന്ധിജിയുടെ പ്രതിമയാണ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്നത്.

കറുത്ത വര്‍ഗ്ഗക്കാരോട് ഗാന്ധിജി വിവേചനം കാണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിമ നീക്കം ചെയ്യാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. ഗാന്ധിജി ചില ലേഖനങ്ങളില്‍ ആഫ്രിക്കകാരെ ഖാഫിര്‍ എന്ന് വിളിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ വിവേചന മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്നും അവര്‍ പറയുന്നു.

Mahathma Gandhi

സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിജിയുടെ പ്രതിമ എത്രയും പെട്ടെന്ന് നീക്കണമെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രൊഫസര്‍ ആംപോഫോയുടെ നേതൃത്വത്തിലാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. 1894ലെ ദി നതാര്‍ മെര്‍ക്കുറി എന്ന പത്രത്തിലാണ് കറുത്ത വര്‍ഗക്കാരെ ഖാഫിര്‍ എന്ന് ഗാന്ധിജി വിളിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

English summary
Some students and academics at the Ghana University are demanding the removal of a statue of Mahatma Gandhi, saying he was racist against black people.The Gandhi statue, currently installed in the premises of the varsity, was gifted by President Pranab Mukherjee during his recent visit to Ghana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X