കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഖ്യാത ടെലിവിഷന്‍ അവതാരകന്‍ ലാറി കിംഗ് അന്തരിച്ചു, വിയോഗം 87ാം വയസ്സില്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിഖ്യാത ടെലിവിഷന്‍ അവതാരകന്‍ ലാറി കിംഗ് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. അതിപ്രശസ്തമായ പല അഭിമുഖങ്ങളിലൂടെയും ആരെയും മടുപ്പിക്കാത്ത അവതരണ രീതിയിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു ലാറി കിംഗ്. അദ്ദേഹത്തിന്റെ മകന്‍ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. സിഎന്‍എന്‍ ചാനലില്‍ 25 വര്‍ഷത്തോളം ലാറി കിംഗ് ലൈവ് എന്ന പരിപാടി അവതരിപ്പിച്ചിരുന്നു അദ്ദേഹം. അദ്ദേഹത്തെ ലോക പ്രശസ്തനാക്കി മാറ്റിയത് ഈ പരിപാടിയാണ്.

1

ഈ കാലയളവില്‍ അദ്ദേഹം നിരവധി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ അഭിമുഖം ചെയ്തു. സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, അത്‌ലറ്റുകള്‍, സാധാരണ ജനങ്ങള്‍ അടക്കമുള്ളവരെ അദ്ദേഹം അഭിമുഖം ചെയ്തിരുന്നു. 2010ലാണ് അദ്ദേഹം വിരമിക്കുന്നത്. ലാറി കിംഗ് ലൈവിന്റെ ആറായിരം എപ്പിസോഡുകള്‍ അദ്ദേഹം അവതാരകനായി എത്തിയിരുന്നു. ഡിസംബറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.

ഏറെകാലം അമേരിക്കന്‍ ടെലിവിഷന്‍ ലോകത്തിന്റെ തന്നെ ഗതി നിയന്ത്രിച്ചിരുന്നത് ലാറി കിംഗായിരുന്നു. അദ്ദേഹത്തിന്റെ ശൈലിയെ പലരും വിമര്‍ശിച്ചിരുന്നെങ്കിലും, അതൊന്നും മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല. ബൗദ്ധികമായ ചോദ്യങ്ങളൊന്നും കിംഗില്‍ നിന്ന് ഒരിക്കലും ഉണ്ടായിരുന്നില്ല. കാഴ്ച്ചക്കാര്‍ക്ക് അറിയുന്നതില്‍ കൂടുതലൊന്നും തനിക്ക് മുന്നില്‍ വന്നിരിക്കുന്നയാളെ കുറിച്ച് അറിയാതിരിക്കാന്‍ താന്‍ ശ്രമിക്കാറുള്ളത് എന്നായിരുന്നു കിംഗ് പറഞ്ഞിരുന്നത്. ഏറ്റവും ലളിതമായി സരസായ രീതിയില്‍ അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങളാണ് അമേരിക്കയില്‍ ഏറ്റവും അറിയപ്പെടുന്ന അഭിമുഖകാരനായി കിംഗിന്റെ മാറ്റിയത്.

ലാറി കിംഗ് ലൈവ് സിഎന്‍എന്നില്‍ സംപ്രേഷണം ചെയ്തപ്പോള്‍ ഒരു ദിവസം 15 ലക്ഷം വ്യൂസ് വരെ സ്വന്തമാക്കിയിട്ടുണ്ട്. 30000 അഭിമുഖങ്ങള്‍ കിംഗ് തന്റെ കരിയറില്‍ നടത്തിയിട്ടുണ്ടാവും. എല്ലാം ലോകോത്തര നേതാക്കള്‍. യാസര്‍ അറാഫത്ത്, നെല്‍സണ്‍ മണ്ടേല, വ്‌ളാദിമിര്‍ പുടിന്‍, റിച്ചാര്‍ഡ് നിക്‌സണ്‍, ഡൊണാള്‍ഡ് ട്രംപ്, വരെയുള്ള പ്രസിഡന്റുമാരും, ഫ്രാങ്ക് സിനാത്ര മുതല്‍ ലേഡി ഗാഗ വരെയുള്ള സെലിബ്രിറ്റികളും കിംഗിന്റെ പരിപാടിയില്‍ എത്തിയിരുന്നു. ബ്രൂക്ലിനിലെ യാഥാസ്ഥിതിക ജൂത കുടുംബത്തില്‍ ജനിച്ച കിംഗ് റോഡിയോയില്‍ ഒരു ജോലിയെന്ന അഭിനിവേശത്തില്‍ നിന്നാണ് ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 1985ലാണ് കിംഗ് സിഎന്‍എന്നിലെത്തുന്നത്. എട്ട് തവണ വിവാഹിതനായിട്ടുണ്ട് അദ്ദേഹം. അഞ്ച് മക്കളുമുണ്ട്.

English summary
renowned talk show host larry king passed away ath the age of 87
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X