ജര്‍മനിയില്‍ മുസ്ലിം പേടി വ്യാപിക്കുന്നു
ബെര്‍ലിന്‍: യൂറോപ്യന്‍ രാജ്യമായ ജര്‍മനിയില്‍ മുസ്ലിങ്ങളോടുള്ള സമീപനത്തില്‍ വ്യതിയാനം വരുന്നതായി റിപ്പോര്‍ട്ടുകള്‍. മുസ്ലിങ്ങളോടുള്ള അവഗണനയും ഇസ്ലാം വിരുദ്ധ മനോഭാവവും ജര്‍മനിയില്‍ കൂടിവരികയാണത്രെ. ഇസ്ലാമോഫോബിയ എന്നാണ് മതപരമായ ഈ വംശീയതയെ വിളിക്കുന്നത്. എന്നാല്‍ ഇസ്ലാമോഫോബിയ സാസ്‌കാരികമായി കൂടുതല്‍ അംഗീകരിക്കപ്പെട്ടുവരുന്നുണ്ട് എന്നതാണ് ഇതിലെ അപകടകരമായ കാര്യം.
ജര്‍മനിയില്‍ വലതുപക്ഷ സംഘടനകളും ചിന്താഗതിക്കാരുമാണ് മുസ്ലിങ്ങള്‍ക്കെതിരായ വികാരം ഇളക്കിവിടുന്നത്. കൃസ്ത്യന്‍ സോഷ്യല്‍ യൂണിയന്റെ മ്യൂണിച്ച് ഓഫീസ് വക്താവായ സ്റ്റുസെന്‍ബെര്‍ഗാണ് മുസ്ലിം വിരുദ്ധ ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നിലുള്ള ഒരാള്‍. മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി പരിശുദ്ധ ഖുറാനെ ഹിറ്റ്‌ലറിന്റെ ആത്മകഥയായ മീന്‍ കാംഫിനോട് ഉപമിച്ചിരുന്നു ഇയാള്‍.

ജര്‍മനിയില്‍ നൂറ് കണക്കിന് മുസ്ലിം വിരുദ്ധ റാലികള്‍ സംഘടിപ്പിച്ച് നേതൃത്വ നല്‍കിയ സ്റ്റുസെന്‍ബെര്‍ഗ് മുസ്ലിം പള്ളികള്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരായി ആളുകളില്‍ നിന്നും ഒപ്പുശേഖരണം നടത്തുകയാണ് ഇപ്പോള്‍. ഇയാള്‍ ഒറ്റയ്ക്കല്ല, നൂറ് കണക്കിന് അനുയായികളും ഇയാള്‍ക്കൊപ്പമുണ്ട്. ജനാധിപത്യത്തിന്റെ ശത്രുക്കള്‍ എന്നാണ് ഇവര്‍ ഇസ്ലാമിനെ വിശേഷിപ്പിക്കുന്നത് തന്നെ.
ജര്‍മനിയില്‍ ഇസ്ലാം പള്ളികള്‍ വേണ്ട എന്നതാണ് ഇവരുടെ മുദ്രാവാക്യം. ഫ്രഡറിക് എബര്‍ട്ട് ഫൗണ്ടേഷന്റെ ഒരു സര്‍വ്വേ പറയുന്നത് 56 ശതമാനം ജര്‍മന്‍കാരും മുസ്ലിം മതത്തെ അപരിഷ്‌കൃതമായാണ് കാണുന്നത്. മോഡേണ്‍ ലോകത്ത് മുസ്ലിം ചിന്തകള്‍ക്ക് സ്ഥാനമില്ല എന്നും ഇവര്‍ കരുതുന്നു. ഏകദേശം നാല് മില്യണ്‍ മുസ്ലിങ്ങളാണ് ജര്‍മനിയില്‍ ഉള്ളത്, ഇതില്‍ പകുതിയോളം പേര്‍ക്കും ജര്‍മന്‍ പാസ്‌പോര്‍ട്ട് ഉണ്ട്.












Click it and Unblock the Notifications