സൗത്ത് കരോളിനയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പള്ളിയില്‍ വെടിവപ്പ്; 9 മരണം
ചാള്‍സ്റ്റണ്‍: സൗത്ത് കരോളിനയിലെ ചരിത്ര പ്രസിദ്ധമായ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവപ്പ്. ഒമ്പത് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇമ്മാന്വല്‍ ആഫ്രിക്കന്‍ മെത്തേഡിസ്റ്റ് എപിസ്കോപ്പല് പള്ളിയിലാണ് വെടിവപ്പ് നടന്നത്. ആഫ്രോ-അമേരിക്കന്‍ പള്ളിയാണ് ഇത്. ചാള്‍സ്റ്റണിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ ഏറ്റവും പഴക്കമേറിയ കറുത്ത വര്‍ഗ്ഗക്കാരുടെ പള്ളികളില്‍ ഒന്നാണിത്. ഒടുവില്‍ വിവരം ലഭിയ്ക്കുന്നതുവരേയും വെടിവപ്പ് നടത്തിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പള്ളിയില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിയ്ക്കെ അക്രമി കടന്നുവെന്ന് പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വെള്ളക്കാരനായ, 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് വെടിവപ്പിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
അമേരിക്കയില്‍ അടുത്തിടെ കടുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ പതിവ് സംഭവം ആയിക്കൊണ്ടിരിയ്ക്കുകയാണ്. ഇതിന്റെ വെളിച്ചത്തിലാണ് സൗത്ത് കരോളിന സംഭവം നിരീക്ഷിയ്ക്കപ്പെടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications