കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയന്‍ വിമാനത്തിലെ 118 പേരെയും മോചിപ്പിച്ചു; ഗദ്ദാലി അനുകൂലികളുടെ ലക്ഷ്യം എന്തായിരുന്നു

ലിബിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്രീഖിയ്യ എയര്‍വേയ്‌സിന്റെ വിമാനമാണ് അക്രമികള്‍ തട്ടിയെടുത്തത്

Google Oneindia Malayalam News

വല്ലെറ്റ: ഭീകരര്‍ തട്ടിയെടുത്ത ലിബിയന്‍ വിമാനത്തിലെ എല്ലാവരേയും പേരെ മോചിപ്പിച്ചതായി സ്ഥിരീകരണം. യാത്രക്കാരെ വിട്ടയയ്ക്കാമെന്ന് നിലപാട് വ്യക്തമാക്കിയ ഭീകരര്‍ ഘട്ടംഘട്ടമായി വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ഭീകരരുടെ ലക്ഷ്യം വ്യക്തമല്ല. 118 യാത്രക്കാരുമായി യാത്ര തിരിച്ച ലിബിയയില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനം ആണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. വിമാനം പിന്നീട് മാള്‍ട്ടയില്‍ ഇറക്കി. ലിബിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്രീഖിയ്യ എയര്‍വേയ്‌സിന്റെതാണ് വിമാനം. വിമാനം മാള്‍ട്ടയില്‍ ഇറക്കിയ വിവരം മാള്‍ട്ട പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗദ്ദാഫി അനുകൂലികളായ രണ്ട് ഭീകരരാണ് വിമാനം റാഞ്ചിയതിന് പിന്നിലെന്നാണ് വിവരം. രണ്ട് ഭീകരര്‍ ആണ് വിമാനത്തില്‍ ഉള്ളത് എന്നാണ് വിവരം. ഗ്രനേഡുകളുപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക സമയം രാവിലെ 10.10 ന് സേബയില്‍ നിന്ന് ലിബിയയിലെ സേബയില്‍ നിന്ന് തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പുറപ്പെട്ട വിമാനമാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം പിന്നീട് 11. 32 ന് മാള്‍ട്ട വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ യാത്രക്കാരെ സ്വതന്ത്രരാക്കാം എന്നാണ് റാഞ്ചികള്‍ ആദ്യം പറഞ്ഞത്. പിന്നീട് വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തേക്ക് വിടാന്‍ ആദ്യം ഭീകരര്‍ സമ്മതിച്ചെങ്കിലും പിന്നീട് വിമാനത്തിലുണ്ടായിരുന്ന 118 പേരെയും വിട്ടയ്ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ സൈന്യത്തെ വിന്യസിച്ചതായി മാള്‍ട്ട പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

English summary
Report on hijacked Libyan flight lands in Malta With 118 people aboard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X