ഇന്ത്യ-കാനഡ പ്രശ്‌നം രൂക്ഷമാകുന്നു; ഇന്ത്യയെ സൈബര്‍ ഭീഷണി രാജ്യ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ
ഒട്ടാവ: കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നതായി സൂചന. ജസ്റ്റിൻ ട്രൂഡോ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇന്ത്യയെ ശത്രു രാജ്യമായി കണക്കാക്കാനുള്ള നടിപടികൾ ആരംഭിച്ചതായി ആണ് പുറത്തുവരുന്ന വിവരം. സൈബർ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയെ ശത്രു രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സൈബർ എതിരാളി എന്ന ലേബലിൽ മുദ്ര കുത്തപ്പെട്ടതായാണ് വിവരം.
ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള മറ്റൊരു കാനേഡിയൻ തന്ത്രമെന്നാണ് ഇന്ത്യ പറഞ്ഞത്. ട്രൂഡോയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്കെതിരെ ആഗോള അഭിപ്രായം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥർ തുറന്നുസമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം പറയുന്നു.
മറ്റ് സംഭവങ്ങൾ പോലെ സൈബർ സുരക്ഷാ റിപ്പോർട്ടിലെ ഈ ആരോപണങ്ങളും ഒരു തെളിവും ഇല്ലാതെയാണ് ഉന്നയിക്കുന്നതെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

" ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും ഉള്ള മറ്റൊരു കനേഡിയൻ തന്ത്രമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇന്ത്യയ്ക്കെതിരായി ആോഗള അഭിപ്രായം ഉണ്ടാക്കാൻ കാനഡ ശ്രമിക്കുന്നുവെന്ന് അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തുറന്നുസമ്മതിച്ചു. മറ്റ് സന്ദർഭഗങ്ങളിലേത് പോലെ ഒരു തെളിവും ഇല്ലാതെ ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിക്കപ്പെടുന്നു.
വിദേശകാര്യ വക്താവ് രൺധീപ് ജയ് സ്വാൾ പറഞ്ഞു. അതേ സമയം തന്നെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ നാഷണൽ സൈബർ ത്രെട്ട് 2005 - 2006 എന്നതിന് കീഴിൽ കാനഡ സർക്കാർ ഇന്ത്യയെ സൈബർ എതിരാളി എന്ന് വിളിച്ചു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെയും സൈബർ എതിരാളികളുടെ
പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബർ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേരും ചേർത്തിരിക്കുന്നത്. ആദ്യമായാണ് സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേര് കാനഡ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ സ്പോൺസർ ചെയ്യുന്ന ചാരവൃത്തി ലക്ഷ്യം വെച്ച് കാനഡ സർക്കാരിനെതിരെ സൈബർ ഭീഷണി ഉയർത്തിയേക്കാം എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ആഗോളതലത്തിൽ പുതിയ അധികാര കേന്ദ്രങ്ങളാകാൻ ആഗ്രഹിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ കാനഡയ്ക്ക് ഭീഷണി ആവുന്ന സൈബർ പ്രോഗ്രാമുകൾ നിർമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications