ഇറാന് ഉപരോധം: ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വിലക്കില്ലെന്ന്! ബ്ലുൂംബെര്‍ഗ് റിപ്പോര്‍ട്ട് നിര്‍ണായകം!
സിംഗപ്പൂര്‍: ഉപരോധശേഷവും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സഖ്യരാഷ്ട്രങ്ങളായ ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന് എന്നിങ്ങനെ എട്ട് രാജ്യങ്ങള്‍ക്ക് ഉപരോധ ശേഷവും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് യുഎസ് ഉദ്യോദസ്ഥനെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ അഞ്ച് മുതലാണ് അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാന്റെ എണ്ണ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളാണ് എണ്ണ വാങ്ങുന്നത് തുടരാന്‍ ഉപരോധത്തില്‍ നിന്ന് ഇളവ് ലഭിക്കണമെന്നുള്ള ആവശ്യമാണ് ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
യുഎസിന്റെ അടുത്ത സഖ്യരാജ്യങ്ങളായ ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാന് എന്നിങ്ങനെ എട്ട് രാജ്യങ്ങള്‍ക്ക് ഇറാന് മേലുള്ള യുഎസ് ഉപരോധം നിലവില്‍ വന്നാലും എണ്ണ വാങ്ങാമെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ഇക്കാര്യം തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നുമാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന എന്നീ മൂന്ന് രാജ്യങ്ങളുടെ പേര് മാത്രമാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ടിട്ടുള്ളത്.

ഉപരോധത്തിന് ശേഷവും ഇറാനില്‍ നിന്ന് ഇന്ധം വാങ്ങുന്നത് സംബന്ധിച്ച് യുഎസ് സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്നും ഇതിന്റെ ഫലം കുറച്ച് ദിവസങ്ങള്‍ക്കിടെ പ്രകടമാകുമെന്നും ചൈനീസ് ഉദ്യോഗസ്ഥന് റോയിറ്റേഴ്സിനോട് പ്രതികരിച്ചിരുന്നു. ചൈനയെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ദക്ഷിണ കൊറിയയ്ക്കും ഇന്ത്യയ്ക്കും ഇതേ ആവനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് ഹൈറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് ചൂണ്ടിക്കാണിച്ചിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ചൈന.
ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് നല്കുന്ന ഇളവ് താല്‍ക്കാലികം മാത്രമായിരിക്കുമെന്നും പിന്നീട് നിലപാട് ശക്തമാക്കുമെന്നുമാണ് വിശകലന വിദഗ്ദരുടെ അഭിപ്രായം. യുഎസ് ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ ഇറാന്റെ പ്രതിദിന ക്രൂഡ് ഓയില്‍ കയറ്റുമതി 1.15 മില്യണ്‍ ബാരലായി കുറയുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. 2018ന്റെ മധ്യത്തില്‍ പ്രതിദിന കയറ്റുമതി 2.5 മില്യണ്‍ ആയിരുന്നു.
-
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്?












Click it and Unblock the Notifications