കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഉപരോധം: ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വിലക്കില്ലെന്ന്! ബ്ലുൂംബെര്‍ഗ് റിപ്പോര്‍ട്ട് നിര്‍ണായകം!

  • By Desk
Google Oneindia Malayalam News

സിംഗപ്പൂര്‍: ഉപരോധശേഷവും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുമതിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സഖ്യരാഷ്ട്രങ്ങളായ ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിങ്ങനെ എട്ട് രാജ്യങ്ങള്‍ക്ക് ഉപരോധ ശേഷവും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് യുഎസ് ഉദ്യോദസ്ഥനെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ അഞ്ച് മുതലാണ് അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാന്റെ എണ്ണ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളാണ് എണ്ണ വാങ്ങുന്നത് തുടരാന്‍ ഉപരോധത്തില്‍ നിന്ന് ഇളവ് ലഭിക്കണമെന്നുള്ള ആവശ്യമാണ് ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

<strong>'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം</strong>'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം

യുഎസിന്റെ അടുത്ത സഖ്യരാജ്യങ്ങളായ ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാന്‍ എന്നിങ്ങനെ എട്ട് രാജ്യങ്ങള്‍ക്ക് ഇറാന് മേലുള്ള യുഎസ് ഉപരോധം നിലവില്‍ വന്നാലും എണ്ണ വാങ്ങാമെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ഇക്കാര്യം തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നുമാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന എന്നീ മൂന്ന് രാജ്യങ്ങളുടെ പേര് മാത്രമാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ടിട്ടുള്ളത്.

iran-oil-15

ഉപരോധത്തിന് ശേഷവും ഇറാനില്‍ നിന്ന് ഇന്ധം വാങ്ങുന്നത് സംബന്ധിച്ച് യുഎസ് സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്നും ഇതിന്റെ ഫലം കുറച്ച് ദിവസങ്ങള്‍ക്കിടെ പ്രകടമാകുമെന്നും ചൈനീസ് ഉദ്യോഗസ്ഥന്‍ റോയിറ്റേഴ്സിനോട് പ്രതികരിച്ചിരുന്നു. ചൈനയെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ദക്ഷിണ കൊറിയയ്ക്കും ഇന്ത്യയ്ക്കും ഇതേ ആവനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് ഹൈറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ​ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ചൈന.

ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കുന്ന ഇളവ് താല്‍ക്കാലികം മാത്രമായിരിക്കുമെന്നും പിന്നീട് നിലപാട് ശക്തമാക്കുമെന്നുമാണ് വിശകലന വിദഗ്ദരുടെ അഭിപ്രായം. യുഎസ് ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ ഇറാന്റെ പ്രതിദിന ക്രൂഡ് ഓയില്‍ കയറ്റുമതി 1.15 മില്യണ്‍ ബാരലായി കുറയുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. 2018ന്റെ മധ്യത്തില്‍ പ്രതിദിന കയറ്റുമതി 2.5 മില്യണ്‍ ആയിരുന്നു.

English summary
Report says India Among 8 Countries Allowed to Buy Oil from Iran After US Sanctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X