കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത പുകവലിയും മദ്യപാനവും ആരോഗ്യനില വഷളാക്കി: കിമ്മിനെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ട് ഇങ്ങനെ.

Google Oneindia Malayalam News

പ്യോംഗ്യാങ്: ഏപ്രിൽ 11ന് പൊതുപരിപാടികളിൽ പങ്കെടുത്ത ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്ന് പിന്നീട് പരസ്യമായി ഒരിടത്തും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതോടെ തന്നെ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിരുന്നു.

 കിം ജോങ് ഉന്നിന് മരണം സംഭവിച്ചോ? കൊറിയൻ വിമത നേതാവ് തെളിവുകൾ നിരത്തുന്നു, പ്രഖ്യാപനം!! കിം ജോങ് ഉന്നിന് മരണം സംഭവിച്ചോ? കൊറിയൻ വിമത നേതാവ് തെളിവുകൾ നിരത്തുന്നു, പ്രഖ്യാപനം!!

 അമിത മദ്യപാനം.. അമിതജോലി

അമിത മദ്യപാനം.. അമിതജോലി

അമിത മദ്യപാനവും മാനസിക സമ്മർദ്ദവുമാണ് ഉന്നിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയതെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏപ്രിൽ 11ലെ യോഗത്തിന് ശേഷം ഔദ്യോഗിക പരിപാടികളിലോ പൊതുപരിപാടികളിലോ കിം പങ്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അമിത മദ്യപാനം, അമിത ജോലി എന്നിവയാണ് കിമ്മിന്റെ ആരോഗ്യനില മോശമാക്കിയതെന്നാണ് ദക്ഷിണ കൊറിൻ മാധ്യമമായ ഡെയ് ലി എൻകെ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തീരദേശനഗരമായ വോൻസാനിൽ കഴിയുകയാണ് കിം ജോങ് ഇൻ എന്ന റിപ്പോർട്ടുകൾ ഡെയ് ലി എൻകെയും സ്ഥിരീകരിച്ചിട്ടില്ല.

 പുറത്തുവരുന്നത് കിമ്മിന്റെ തന്ത്രങ്ങളോ?

പുറത്തുവരുന്നത് കിമ്മിന്റെ തന്ത്രങ്ങളോ?


ദക്ഷിണ കൊറിയയെയും അമേരിക്കയെയും സന്തുലിതാവസ്ഥയിൽ നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് കിം ജോങ് ഉൻ തന്റെ പേരിൽ പിറന്നാൾ സമ്മാനങ്ങൾ അയയ്ക്കാൻ നിർദേശിച്ചതാവാം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെയും ഇത്തരം നീക്കങ്ങൾ നടത്തിയിട്ടുള്ള ഉത്തരകൊറിയയുടെ തന്ത്രങ്ങൾ വിജയിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽപ്പോലും ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്.

ആരോഗ്യ പ്രശ്നങ്ങളുണ്ട്

ആരോഗ്യ പ്രശ്നങ്ങളുണ്ട്

കിം ജോങ് ഉനിന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് തായ് വാൻ ഇന്റലിജൻസ് തലവന്റെ റിപ്പോർട്ട്പുറത്തുവന്നതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകളും പുറത്തുവരുന്നത്. കിം മരിച്ചിട്ടുണ്ടെങ്കിൽ തന്നെ അടിയന്തര അധികാരമാറ്റം സംബന്ധിച്ച കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കങ്ങൾ നടത്തുന്നതെന്ന സൂചനകളാണ് തായ് വാൻ ഇന്റലിജൻസ് മേധാവി നൽകുന്നത്. കൊറിയയിൽ അധികാര പോരാട്ടങ്ങൾ നടക്കുന്നതായും ചിയു കുവോ ചെങ് സാക്ഷ്യപ്പെടുത്തുന്നു. തായ് വാനിലെ നാഷണൽ സെക്യൂരിറ്റി ബ്യൂറോയുടെ തവലവനാണ് ഇദ്ദേഹം. അടുത്ത കാലത്തായി കിമ്മിനൊപ്പം പ്രത്യക്ഷപ്പെടാറുള്ള ഇളയ സഹോദരി തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കിമ്മിന്റെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതായി തായ് വാൻ ന്യൂസും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കിം ജീവിച്ചിരിപ്പുണ്ടോ?

കിം ജീവിച്ചിരിപ്പുണ്ടോ?

കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. തായ് വാനിലെ നാഷണൽ സെക്യൂരിറ്റി ബ്യൂറോയുടെ തവലവനാണ് ഇദ്ദേഹം. എന്നാൽ കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ ഹു മു യുവാൻ പ്രതികരിച്ചു. നിലവിൽ അധികാരം കയ്യിലുള്ള കിമ്മിന് തന്നെയാണ് സൈന്യത്തിന്റെയും സർക്കാരിന്റെയും നിയന്ത്രണമെന്നാണ് തായ്പേയ് ടൈംസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഹു ചൂണ്ടിക്കാണിക്കുന്നത്.

ജീവിച്ചിരിക്കുന്നതിന് തെളിവെവിടെ

ജീവിച്ചിരിക്കുന്നതിന് തെളിവെവിടെ


കിം ജോങ് ഉൻ ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ ഒരു തരത്തിലുള്ള തെളിവുകളും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിലുള്ള കത്തിന്റെ പേരിലാണ് ഔദ്യോഗിക മാധ്യമങ്ങളുടെ വാദം. സിറിയൻ പ്രസിഡന്റിന് കിം അയച്ചതെന്ന് പറയപ്പെടുന്ന കത്താണ് ഇതിന് തെളിവായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേ സമയം കിം ഒപ്പുവെച്ച ഒരു നിർദേശം സർക്കാർ പുറത്തിറക്കിയെന്നാണ് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ചക്കുള്ളിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.

നയിക്കുന്നത് പെൺകരുത്തോ?

നയിക്കുന്നത് പെൺകരുത്തോ?

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ പിന്തുടർച്ചാവകാശം സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. പിതാവിന് കീഴിൽ വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് അദ്ദേഹം കിമ്മിനെ ഏകാധിപതിയായി അവരോധിക്കുന്നത്. തന്റെ മകന്റെ കയ്യിൽ രാജവംശം സുരക്ഷിതമാണെന്ന ഉറച്ച ബോധ്യത്തോടെയായിരുന്നു ഇത്. 2011ൽ പിതാവിന്റെ മരണത്തോടെയാണ് കിം രാജ്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി കിമ്മിനൊപ്പം ഭരണകാര്യങ്ങളിൽ ഇടപെടുന്ന ഇളയ സഹോദരിയാണ് അധികാരത്തിലെത്തുകയെന്നാണ് റിപ്പോർട്ട്. ദശാബ്ദങ്ങളായി കിം കുടുംബത്തിന് കീഴിലാണ് രാജ്യത്തിന്റെ അധികാരം.

 എന്തുകൊണ്ട് കിം വിട്ടുനിന്നു

എന്തുകൊണ്ട് കിം വിട്ടുനിന്നു


ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ നിന്നാണ് ഉൻ വിട്ടുനിന്നത്. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ അമേരിക്ക ഇതുവരെയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മിസൈൽ പരീക്ഷണം സംബന്ധിച്ച വാർത്തകളിലും ഉന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണമില്ല.

English summary
Report says Kim Jong Un’s health issues caused by stress, alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X