കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാരെ താലിബാന്‍ കൊലപ്പെടുത്തി: സംഭവം ദക്ഷിണ അഫ്ഗാനിസ്താനിൽ

  • By S Swetha
Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറിലെ ജില്ലാ കേന്ദ്രത്തിനുള്ളില്‍ ശനിയാഴ്ച രാത്രി താലിബാന്‍ പോരാളികള്‍ എട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാരെ കൊന്നതായി അധികൃതര്‍ അറിയിച്ചു. വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ ജീവനക്കാര്‍ മരുഫ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസില്‍ നിലയുറപ്പിച്ചിരുന്നു. ഈ ഓഫീസിലെത്തിയാണ് കടുത്ത ഇസ്ലാമിക ഗ്രൂപ്പിലെ പോരാളികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണംഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാരെയും അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ (എ.എന്‍.ഡി.എസ്.എഫ്) 57 അംഗങ്ങളെയും പോരാളികള്‍ കൊന്നതായി താലിബാന്‍ വക്താവ് ഖാരി യൂസഫ് അഹ്മദി പറഞ്ഞു. ജില്ലാ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തിനിടെ അഞ്ച് വാഹനങ്ങളും വലിയ ആയുധങ്ങളുമായി 11 പേരെ പിടികൂടി.

taliban-12-14

എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ കണക്കുകള്‍ താലിബാന്‍ പെരുപ്പിച്ചു കാണിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എ.എന്‍.ഡി.എസ്.എഫിന് ചില അപകടങ്ങള്‍ സംഭവിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് കാണ്ഡഹാര്‍ പൊലീസ് സെക്രട്ടറി ഖസീം ആസാദ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ 18 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ താലിബാന്‍ നേതാക്കളും യുഎസ് ഉദ്യോഗസ്ഥരും ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയിട്ടും താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം ശക്തമായി.

പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറയിലെ ബാലബുലക് ജില്ലയിലെ സൈനിക ചെക്ക് പോയിന്റില്‍ ശനിയാഴ്ച താലിബാന്‍ പോരാളികള്‍ എട്ട് അഫ്ഗാന്‍ സൈനികരെ വധിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഫ്ഗാന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് യുദ്ധവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചതായി ഫറയിലെ കൗണ്‍സില്‍ ഡെപ്യൂട്ടി ചീഫ് മഹമൂദ് നെയ്മി പറഞ്ഞു. വ്യോമാക്രമണത്തില്‍ നിരവധി താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടുവെന്ന് നെയ്മി പറഞ്ഞു.

English summary
Report says Taliban kills eight election commission officials in Southern Afganjstan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X