ബംഗ്ലാദേശില്‍ 3 ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം; ഇഷ്ടികകള്‍ എറിഞ്ഞു
ചാറ്റോംഗ്രാം: ബംഗ്ലാദേശിലെ ചാട്ടോഗ്രാം നഗരത്തിൽ, ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരം ആക്രമണം. ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഹരിഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം മുദ്രവാക്യം വിളിച്ചെത്തിയ ഒരു സംഘം ക്ഷേത്രങ്ങൾക്ക് നേരെ ഇഷ്ടികകൾ എറിയുകയായിരുന്നു.
ഈ ആക്രമണത്തിൽ ഷോണി ക്ഷേത്രത്തിനും മറ്റ് ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രങ്ങൾ തകർക്കാനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ മേധാവി അബ്ദുൾ കരീം പറഞ്ഞു. ക്ഷേത്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്‌നസ് (ഇസ്‌കോൺ) മുൻ അംഗവും ആത്മീയ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച കസ്റ്റഡിയിലെടുത്ത ദാസിന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ധാക്കയിലും ചാത്തോഗ്രാമിലും ഉൾപ്പെടെ ബംഗ്ലാദേശിലുടനീളം ഹിന്ദു സമൂഹം പ്രതിഷേധം സംഘടിപ്പിച്ചു.
2024 നവംബർ 30-ന് സ്ഥിതിഗതികൾ വഷളായി, ഇത് സംഘർഷത്തിലേക്ക് നയിച്ചു. " ജുമാ നമസ്കാരത്തിന് ശേഷം ഒരു വലിയ സംഘം ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളും ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിക്കാൻ തുടങ്ങി. ഞങ്ങൾ അക്രമികളെ തടഞ്ഞില്ല സ്ഥിതിഗതികൾ വഷളായപ്പോൾ, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ വിളിച്ചുവരുത്തി, ഉച്ചയ്ക്ക് മുമ്പ് എല്ലാ ക്ഷേത്ര കവാടങ്ങളും അടച്ചു. അക്രമികൾ യാതൊരു പ്രകോപനവും ഇല്ലാതെ എത്തി ആക്രമണം നടത്തി" ശാന്തനേശ്വരി പ്രധാന ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിൽ നിന്നുള്ള തപൻ ദാസ് BDNews24.com നോട് പറഞ്ഞു.
ഒക്ടോബർ 30 ന് ഹിന്ദു സമൂഹത്തിന്റെ റാലിക്കിടെ ചാറ്റോംഗ്രാമത്തിലെ ന്യൂമാർക്കറ്റ് ഏരിയയിൽ ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അനാദരിച്ചുവെന്ന് ആരോപിച്ച് ദാസ് ഉൾപ്പെടെ 19 പേർക്കെതിരെ ചാറ്റോംഗ്രാമിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.
അതേ സമയം ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയിൽ ഇന്ത്യ ആശങ്കപ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ചുശ്ശ രേഖാമൂലമുശ്ശ ചോദ്യങ്ങൾക്ക് മറുപടിയായ ധാക്കയിലെ ഇന്ത്യൻ കമ്മീഷൻ സ്ഥിതിഗകതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ മറുപടി നൽകിയത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയുടെ പ്രാഥമിക ഉത്തരവാദിത്തം ഇടക്കാല സർക്കാരിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications