മുഴുവന്‍ ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങളേയും പുറത്താക്കി ഇലോണ്‍ മസ്‌ക്; നിര്‍ണായക നീക്കം
വാഷിംഗ്ടൺ: ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്ക് കമ്പനിയിലെ മുഴുവൻ ബോർഡിനെയും പുറത്താക്കിയതായി റിപ്പോർട്ട്. ഇതോടെ ട്വിറ്ററിന്റെ ഏക ഡയറക്ടർ ഇലോൺ മസ്കാണ്. എലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ വലിയതോതിൽ പിരിച്ചുവിടൽ നടന്നതായുള്ള റിപ്പോർട്ടുകൾ ഇലോണ‍് മസ്ക് നിഷേധിച്ചതിന് മണിക്കൂറുകൾക്കകമാണ് ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത്.
ഇത്തരം ഒരു നീക്കം നടത്തിയതോടെ ട്വിറ്ററിന്റെ ബോർഡിലെ മുൻ അംഗങ്ങളെല്ലാം ഇനി ഡയറക്ടർമാരല്ല. പിരിച്ചുവിട്ട ജീവനക്കാർക്ക് സ്റ്റോക്ക് ഗ്രാന്റുകൾ നൽകുന്നത് ഒഴിവാക്കാൻ മസ്ക് ശ്രമിക്കുന്നുവെന്നും അതിനാലാണ് നവംബർ 1 സമയപരിധി തീരുമാനിച്ചതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കമ്പിനിയിൽ പ്രശ്‌നങ്ങളും തുടങ്ങിയരുന്നു. ട്വിറ്റര്‍ സിഇഒയെ അടക്കം ഇലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് കൊടുക്കാന്‍ കാശില്ല എന്നതായിരുന്നു പ്രശ്നം. തന്റെ ഇഷ്ടങ്ങള്‍ മാത്രമേ ഇനി ട്വിറ്ററിൽ നടക്കൂ എന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ഇലോൺ മസ്ക് തന്നിരുന്നു.

കമ്പിനിയുടെ അധികാരം സ്വന്തമാക്കിയതോടെ പുറത്താക്കൽ ഇലോൺ മസ്ക് തുടങ്ങിയതുമാണ്.എക്‌സിക്യൂട്ടീവുകളെയാണ് മസ്‌ക് പുറത്താക്കിയത്. സിഇഒ പരാഗ് അഗര്‍വാളാണ് ആദ്യം പുറത്തായത്. ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസറായ നെഡ് സെഗാള്‍, ചീഫ് ലീഗല്‍ ഓഫീസര്‍ വിജയ ഗഡ്ഡെ എന്നിവരും പുറത്തായി. ഇവരെ പുറത്താക്കുമ്പോൾ പണം കൊടുക്കേണ്ടി വരും. ട്വിറ്റർ വാങ്ങയതോടെ ഇലോണിന് വലിയ ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ട്വിറ്ററിന്റെ 7500ഓളം തൊഴിലാളികളെ ഒഴിവാക്കിയതായാണ് വിവരം. ഇവര്‍ക്കെല്ലാം കൂടി നല്‍കേണ്ട നഷ്ടപരിഹാരം 100 മില്യണാണ്.
ട്വിറ്ററിന്റെ സിഇഒയായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ചില കരാറുകള്‍ കമ്പനിയുമായി പരാഗ് ഉണ്ടാക്കിയിരുന്നത്. 42 മില്യണ്‍ കമ്പനിയിൽ നിന്നു വിട്ടുപോകുമ്പോള്‍ ലഭിക്കണമെന്നായിരുന്നു. ആദ്യത്തെ നിബന്ധന. എന്നാൽ ആർക്കും പണം കൊടുക്കില്ലെന്ന നിലപാടാണ് മസ്കിനു.

ട്വിറ്ററിന് മേൽ മസ്ക് നേരത്തെ തന്നെ നോട്ടം ഇട്ടിരുന്നു. കമ്പനിയില്‍ തനിക്ക് 9.2 ശതമാനം ഓഹരിയുണ്ടെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതോടെയാണ് ഏപ്രില്‍ 4-ന് 44 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഏറ്റവും വലിയ ഓഹരി ഉടമയാക്കി.












Click it and Unblock the Notifications