Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിയിൽ നിന്ന് പിന്മാറാൻ ഹം​ഗറി; തീരുമാനം നെതന്യാഹുവിന്റെ സന്ദർശനത്തിന് പിന്നാല

ബുഡെസ്റ്റ്: ഐ സി സി അറസ്റ്റ് വാറണ്ട് പ്രകാരം ആവശ്യപ്പെട്ട ഇസ്രായേൽ നേതാവ് ബെഞ്ചമിൻ നെതന്യാഹു സന്ദർശനത്തിനായി രാജ്യത്തിന് എത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ഹം​ഗറി. തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ ആക്രമണം ആരംഭിച്ച ​ഗാസയിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഐ സി സി വാറണ്ട് പുറപ്പെടുവിപ്പിച്ചതിന് പിന്നാലെ വലതുപക്ഷ ഹം​ഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൺ നവംബറിൽ നെതന്യാഹുവിനെ ബുഡാപെസ്റ്റിലേക്ക് ക്ഷണിച്ചിരുന്നു.

രാഷ്ട്രീയ പ്രേരിതവും യഹൂദ വിരുദ്ധതയും ആണെന്ന് പറഞ്ഞ് ആരോപണങ്ങൾ ഇസ്രായേൽ നിരസിച്ചു. പ്രതിരോധത്തിനുള്ള അവകാശം വിനിയോ​ഗിക്കുന്ന ഒരു രാജ്യത്തിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവിനെതിരെ വാറണ്ട് പുറപ്പെടുവിപ്പിച്ചതിലൂടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് എല്ലാ നിയമസാധുതയും നഷ്ടപ്പെട്ടതായി പറയുന്നു. ഐ സി സിയുടെ സ്ഥാപക അം​ഗമെന്ന നിലയിൽ കോടതിയിൽ നിന്നുള്ള വാറണ്ടിന് വിധേയമാക്കി ആരെയും അറസ്റ്റ് ചെയ്ത് കൈമാറാൻ സൈദ്ധാന്തികമായി ഹം​ഗറി ബാധ്യസ്ഥനാണ് എന്നാൽ‌ "ലജ്ജാകരവും നിന്ദ്യവും പൂർണ്ണമായും അസ്വീകാര്യവും" എന്ന് താൻ വിളിച്ച വിധിയെ ഹംഗറി മാനിക്കില്ലെന്ന് ഓർബൻ വ്യക്തമാക്കി.

hungry

1999 ൽ ഹം​​ഗറി ഐ സി സിയുടെ സ്ഥാപക രേഖയിൽ ഒപ്പ് വെയ്ക്കുകയും 2001 ൽ അത് അം​ഗീകരിക്കുകയും ചെയ്തു. എന്നാൽ നിയമം പ്രഖ്യാപിച്ചിട്ടില്ല.ഹം​ഗറി ഐ സി സിയുടെ റോം ചട്ടം അം​ഗീകരിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും ഹം​ഗേറിയൻ നിയമത്തിന്റെ ഭാ​ഗമാക്കിയിട്ടില്ല എന്നാണ് ഓർബൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഗെർഗെലി ഗുല്യാസ് പറഞ്ഞത്. അതായത് കോടതിയുടെ ഒരു നടപടിയും ഹം​ഗറിക്കുള്ളിൽ നടപ്പിലാക്കാൻ കഴിയില്ല എന്നാണ്.

പിൻവലിക്കൽ നടപടികൾ പിന്നീട് ആരംഭിക്കുമെന്ന് ​ഗുല്യാസ് പറഞ്ഞു. ഫെബ്രുവരിയിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോടതിയുടെ പ്രോസിക്യൂട്ടർ കരീ ഖാനെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഹം​ഗറി ഐ സി സി യിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യത ഓർബൻ ഉയർത്തിയിരുന്നു.

" യു എസ് ഉപരോധത്തിന് കീഴിലുള്ള ഒരു അന്താരാഷട്ര സംഘടനയിൽ ഞങ്ങൽ എന്താണ് ചെയ്യുന്നതെന്ന് ​ഹം​ഗറി അവലോകനം ചെയ്യേണ്ട സമയമാണ് ഇത് " എന്ന് ഓർബൻ പറഞ്ഞിരുന്നു. ഐ സി സിയി ൽ നിന്ന് പിന്മാറുന്നതിനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനുള്ള ബിൽ ഓർബൻ്റെ ഫിഡെസ് പാർട്ടിയുടെ ആധിപത്യമുള്ള ഹംഗറിയുടെ പാർലമെൻ്റ് അംഗീകരിക്കാൻ സാധ്യതയുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+