ട്രംപിന്റെ അയല്‍വക്കത്ത് താമസിക്കാന്‍ മസ്‌ക് ചെലവിടുന്നത് വന്‍തുക; ഒരു രാത്രിക്ക് വാടക ലക്ഷങ്ങള്‍!
യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത ആളാണ് ഇലോൺ മസ്ക്. ട്രംപ് സർക്കാരിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് അദ്ദേഹം മസ്കിന് നൽകിയിരിക്കുന്നത്. 400 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള ആദ്യ വ്യക്തി എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്ന മസ്കിനെക്കുറിച്ചുള്ള പുതിയ വാർത്തകളാണ് ഇപ്പോൾ ചർച്ച. ട്രംപിൻ്റെ പ്രധാന വസതിക്ക് അടുത്താണ് മസ്ക് താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ഡൊണാൾഡ് ട്രംപിൻ്റെ എക്‌സ്‌ക്ലൂസീവ് എസ്റ്റേറ്റായ മാർ-എ-ലാഗോയുടെ ഗ്രൗണ്ടിൽ ഒരു കോട്ടേജ് വാടകയ്ക്ക് എടുത്താണ് മസ്ക് താമസിക്കുന്നത് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. മാർ-എ-ലാഗോ പ്രോപ്പർട്ടിയുടെ ഭാഗമായ ബനിയൻ കോട്ടേജിന് മുമ്പ് ഒരു രാത്രിക്ക് നിരക്ക് കുറഞ്ഞത് $2,000 ആയിരുന്നു.

സന്ദർശകർ അവിടെ നിന്ന് പോകുമ്പോൾ മൊത്തം വാടക ഒരുമിച്ച് നൽകുന്നതാണ് രീതി. എന്നാൽ മസ്ക് എത്ര രൂപ നൽകും എന്ന് വ്യക്തമല്ല. മസ്‌കിൻ്റെ താമസത്തിൻ്റെ കൃത്യമായ ചിലവും വാടകയ്‌ക്കായി ട്രംപ് എന്തെങ്കിലും സാമ്പത്തിക ക്രമീകരണങ്ങൾ വരുത്തുമോ എന്നതും വ്യക്തമല്ല.
അതേ സമയം, ട്രംപിന്റെ ഭരണത്തിൽ മസ്കിന് അമിതമായ പ്രധാന്യം കിട്ടുന്നുണ്ടെന്ന ചർച്ചകൾക്കിടയിലാണ് ഈ റിപ്പോർട്ട്. പ്ര,സിഡന്റ് മസ്കായിരിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ മസ്കിനെ ട്രംപ് പുകഴ്ത്തിയിരുന്നു. മികച്ച പ്രവർത്തനമാണ് മസ്ക് ചെയ്യുന്നത് എന്നാണ് ട്രംപ് പറഞ്ഞത്.
മസ്ക് സർക്കാർ കാര്യക്ഷമതയുടെ പുതിയ വകുപ്പിന്റെ തലവനാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക എന്നിവയൊക്കെ വകുപ്പിന്റെ ചുമതലയിൽ പെടുന്നതാണ്. സർക്കാർ ചെലവുകളുടെ മേൽനോട്ടം മസ്കിന് നൽകുമെന്ന് പ്രചാരണ സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേ സമയം ട്രംപും മസ്കും തമ്മിലുള്ള ബന്ധം ചർച്ചയാവുന്നതിനിടെ ഈ ബന്ധം അധികം നാളുകൾ മുന്നോട്ട് പോകില്ലെന്ന പ്രവചനവുമായി ടൈം ട്രാവലർ ഡ്ര്യൂ കുർടിസ് രംഗത്ത വന്നിരുന്നു. കോവിഡ് മഹാമാരി ഉൾപ്പെടെ പ്രവചിച്ച വ്യക്തിയാണ് ഇദ്ദേഹമെന്നാണ് പറയുന്നത്. ട്രംപും മസ്കും തെറ്റിപ്പിരിയുമെന്നും ട്രംപ് മസ്കിനെ പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. മാസങ്ങൾക്കുള്ളിൽ ട്രംപും മസ്കും തമ്മിൽ തർക്കം ഉണ്ടായി തെറ്റിപ്പിരിയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications