കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദർശിക്കും; രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശനം

രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു അത്.

Google Oneindia Malayalam News
pope francis

സുഡാൻ: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുഡാൻ സന്ദർശനത്തിനുശേഷം റോമിലേക്കു മടങ്ങവേയാണ് പ്രഖ്യാപനം. മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അറിയിച്ചു.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിലേക്കെത്തുന്നത്.

സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെല്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. ഈ വർഷം മംഗോളിയ സന്ദർശിക്കാനും മാർപ്പാപ്പയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം. 1999 ൽ ജോൺപോൾ രണ്ടാമനായിരുന്നു അവസാനമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ.

ആദ്യം ഇഷ്ടമായത് ഒരാളെ, ഒടുവിൽ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്; നേരം ചെലവിടാൻ ടൈംടേബിൾആദ്യം ഇഷ്ടമായത് ഒരാളെ, ഒടുവിൽ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്; നേരം ചെലവിടാൻ ടൈംടേബിൾ

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും എന്നിതന്നെയാണ് റിപ്പോർട്ട്. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ വെച്ചായിരുന്നു മോദിയും മാർപാപ്പയും തമ്മിലുളള കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച ഒരു മണിക്കൂർ സമയം വരെ നീണ്ടു നിന്നിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു അത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് മാർപ്പാപ്പയും ആയി ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 1981 ൽ ഇന്ദിര ഗാന്ധിയും, 1997 ൽ ഐ കെ ഗുജ്റാളും 2000 ൽ എ ബി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചിരുന്നു.

അമ്മ സിനിമയ്ക്ക് പോയി വരുമ്പോഴേക്കും 6 വയസ്സുകാരൻ ഓർഡർ ചെയ്തത് എട്ടായിരം രൂപയുടെ ഭക്ഷണം!അമ്മ സിനിമയ്ക്ക് പോയി വരുമ്പോഴേക്കും 6 വയസ്സുകാരൻ ഓർഡർ ചെയ്തത് എട്ടായിരം രൂപയുടെ ഭക്ഷണം!

അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് 2000ജൂണിൽ അവസാനമായി വത്തിക്കാൻ സന്ദർശിച്ചപ്പോൾ അന്നത്തെ മാർപാപ്പയായിരുന്ന ജോൺ പോളൾ രണ്ടാമനെ കണ്ടിരുന്നു. 1999 ൽ ജോൺപോൾ രണ്ടാമനായിരുന്നു അവസാനമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ. ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം റോമൻ കത്തോലിക്കരുണ്ട്. 1.3 ബില്യൺ ജനസംഖ്യയുടെ 1.5 ശതമാനം.

English summary
Report says that Pope Francis will visit India next year, Here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X