കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വഴുതിവീണ് പുടിന്‍; അറിയാതെ മൂത്രം പോയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

മോസ്‌കോയിലെ വസതിയിലെ കോണിപ്പടിയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കാല്‍തെറ്റി വീണപ്പോള്‍ അറിയാതെ മലമൂത്ര വിസര്‍ജ്ജനം നടത്തിയതായി റിപ്പോർട്ട്.

സുരക്ഷാ ടീമുമായി വ്യക്തമായ ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 കാരനായ പുടിന്‍ തന്റെ ടെയില്‍ബോണില്‍ ഇറങ്ങുന്നതിന് മുമ്പ് അഞ്ച് പടികള്‍ താഴേക്ക് വീണതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

putin

ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ക്യാന്‍സര്‍ കാരണം ആണ് റഷ്യന്‍ പ്രസിഡന്റിന് സ്വമേധയാ മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ കാരണമായെന്ന് ടെലിഗ്രാം ചാനല്‍ പറഞ്ഞു.

കഴിഞ്ഞ മാസം ക്യൂബന്‍ പ്രതിനിധി മിഗ്വല്‍ ഡയസ്-കാനലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുടിന്റെ കൈകള്‍ ഇളകുകയും പര്‍പ്പിള്‍ നിറമാകുകയും ചെയ്തതായി യുകെ ആസ്ഥാനമായുള്ള എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ക്യൂബൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്കിടെ പുടിന്‍ കസേരയിൽ മുറുകെ പിടിക്കുന്നതും അസ്വസ്ഥതയോടെ കാലുകൾ ചലിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കാണാമായിരുന്നു.

ഇതോടെയാണ് പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്. പുടിൻ അർബുദ ബാധിതനാണെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ഒരു യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു.

ഈ മാസം ആദ്യം, പുടിന്റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പും പടരുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇത് കുത്തിവെയ്പ് എടുക്കുന്നതിന്റെ പാടുകൾ ആണെന്നായിരുന്നു റിപ്പോർട്ടുകൾ

English summary
Report says that, Putin slipped down the stairs at home Led To Involuntary Defecation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X