ഒരു മണിക്കൂറേക്കോ, ദിവസത്തേക്കോ, മാസത്തേക്കോ ഭാര്യയെ വാടകയ്ക്ക് എടുക്കാം! ഇങ്ങനെയും ഒരു ബിസിനസ്സോ?
ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രമുഖ ദ്വീപ് രാഷ്ട്രമായ തായ്ലൻഡ് ആഗോളതലത്തിൽ ഒരു മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടുത്തെ മനോഹരമായ ബീച്ചുകളിലേക്ക് പല ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്താറുണ്ട്. കടലാൽ ചുറ്റപ്പെട്ട ഈ രാജ്യത്ത് വർഷം മുഴുവൻ സഞ്ചാരികൾ എത്താറുണ്ട്. തായ്‌ലന്റിന്റെ സമ്പദ് വ്യവസ്ഥയിൽ ടൂറിസം ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇവിടുത്തെ ആളുകളുടെ പ്രധാന വരുമാന മാർഗമാണ് ടൂറിസം.
രാജ്യത്തിന്റെ തീരദേശ സൗന്ദര്യവും സംസ്കാരവും ആഗോള തലത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. തായ്‌ലൻഡ് വിനോദ സഞ്ചാരത്തിന് പേരുകേട്ടതാണെങ്കിലും തായ്‌ലൻഡിനെക്കുറിച്ച് ഒരു ബുക്കിൽ പരമാർശിച്ച കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുസ്തകത്തിൽ പറയുന്നത് പ്രകാരം പട്ടായയിൽ വാടകയ്ക്ക് ഭാര്യയമാരെ കിട്ടുമെന്നാണ് പറയുന്നത്.

ഭാര്യമാർ വാടകയ്ക്ക്, അല്ലെങ്കിൽ ബ്ലാക്ക് പേൾ എന്ന അറിയപ്പെടുന്ന ഒരു സമ്പ്രദായം ഉണ്ടെന്നും വ്യക്തികൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സ്ത്രീയെ പണം നൽകി ഒപ്പം കൂട്ടാം. ഈ താത്ക്കാലിക വിവാഹ ക്രമീകരണത്തിലൂടെ നിശ്ചിത കാലയളവിൽ സ്ത്രീകൾ ഭാര്യയുടെ എല്ലാ കടമകളും നിറവേറ്റുന്നു. തുടക്കത്തിൽ സംസ്കാരത്തിൽ വേരുന്നിയ ഈ സമ്പ്രദായം ഇപ്പോൾ ഒരു ബിസിനസ്സായി മാറുകയാണ് എന്നാണ് പറയുന്നത്.
ലാ വെറിറ്റെ ഇമ്മാനുവേൽ പ്രസിദ്ധീകരിച്ച തായ്ലൻഡ് ടാബൂ, ദി റൈസ് ഓഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്. പുതിയ ബിസിനസ് തായലൻഡിലെ വലിയൊരു വിഭാഗം സ്ത്രീകൾക്ക് വരുമാനം മാർഗം നൽകുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. പട്ടായയിൽ എത്തുന്ന ടൂറിസിറ്റുകൾ ആണ് കൂടുതലായും സ്ത്രീകളെ ഭാര്യയായി വാടകയ്ക്ക് എടുക്കുന്നത് എന്നാണ് പറയുന്നത്. ഇത്തരം പ്രവൃത്തികൾക്ക് നിയമസാധുതയില്ല. കുറച്ച് ദിവസത്തേക്ക് മുതൽ മാസത്തേക്ക് വരെയുള്ള കാലയളിവിലേക്കാണ് സ്ത്രീകളെ ഭാര്യയായ വാടകയ്ക്ക് എടുക്കുന്നത് എന്നാണ് പറയുന്നത്
വരുമാനത്തെക്കുറിച്ച് പറയുമ്പോൾ പ്രായം, സൗന്ദര്യം, വിദ്യാഭ്യാസം, കരാറിൻ്റെ കാലാവധി എന്നിവ അടിസ്ഥാനമാക്കിയാണ്. റിപ്പോർട്ടുകൾ പ്രകാരം 1,600 ഡോളർ മുതൽ 116,000 ഡോളർ വരെയാണ് ലഭിക്കുക. നിയമപരമായി ഇത് വിവാഹം അല്ലെങ്കിലും തായ്ലൻഡിൽ ഈ സമ്പ്രദായത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഇല്ല. ഈ രീതിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നുവരുന്നതായാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications