കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ സര്‍ക്കാര്‍ ജോലിക്ക് പുതിയ മാനദണ്ഡം: ഇരകളാവുന്നത് ടിബറ്റന്‍ ജനത, ലാമയെ തള്ളിപ്പറയണം!!

Google Oneindia Malayalam News

ബെയ്ജിംങ്: സര്‍ക്കാര്‍ ജോലിക്ക് പുതിയ നിര്‍ദേശങ്ങളുമായി ചൈനീസ് ഭരണകൂടം. ടിബറ്റ് ഓട്ടോണമസ് റീജിയണിലുള്ള ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. ചൈന നാടുകടത്തിയ ടിബറ്റന്‍ നേതാവ് ദലൈലാമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളുന്നയിച്ച് ചൈനീസ് സര്‍ക്കാരിനോടുള്ള കൂറ് പ്രകടിപ്പിക്കണമെന്നാണ് കമ്യൂണിസ്റ്റ് ഭരണകൂടം നിര്‍ദേശിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്യാമ്പെയിന്‍ ഫോര്‍ ടിബറ്റ് എന്ന സംഘടനയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ചൈനീസ് ഭരണകൂടത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നവരെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയമിക്കില്ലെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത് ഈ പ്രദേശത്തുനിന്നുള്ളവര്‍ക്ക് മാത്രമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

dalailama3-157

ടിബറ്റില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് ഭരണകൂടത്തിന് കീഴില്‍ ടിബറ്റ് ജനതക്ക് വിവേചനാണ് നേരിടേണ്ടിവരുന്നതെന്നും ഐസിടി പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ടിബറ്റന്‍ പൗരന്മാര്‍ക് തൊഴില്‍ ലഭിക്കുന്നതിനായി നോബല്‍ ജേതാവായ ടിബറ്റന്‍ നേതാവ് ദലൈലാമയെ തള്ളിപ്പറയേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും വിമര്‍ശനമുയരുന്നു. ഇത് അനാവശ്യമായ മാനക്കേടും വിവേചനവുമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് ടിബറ്റന്‍ ജനതയുടെ പ്രതിരോധനത്തെ ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ചൈനീസ് ഭരണകൂടത്തിന് കീഴില്‍ ടിബറ്റ് പൗരന്മാര്‍ക്ക് നിയമസാധുതയുമില്ല. ടിബറ്റന്‍ ജനത അടിച്ചമര്‍ത്തപ്പെടുകയാണെന്ന് വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നു.

ചൈനീസ് നേതാക്കള്‍ വിഘടനവാദിയായി കണക്കാക്കുന്ന ടിബറ്റന്‍ നേതാവ് ടിബറ്റ് വിട്ട് 1959ലാണ് ഇന്ത്യയില്‍ അഭയം തേടിയത്. 60 വര്‍ഷം മുമ്പ് ടിബറ്റ് വിട്ട ലാമയെ പിന്നീട് ഒരിക്കല്‍ പോലും ചൈനയില‍ കാലാമയുടെ ജന്മദിനത്തില്‍ ചിത്രവുമേന്തി പ്രകടനം നടത്തിയ ടിബറ്റ് ജനത പിന്നീട് ചൈനീസ് സര്‍ക്കാരില്‍ നിന്ന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ധര്‍മശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലാമ ചൈനീസ് ഭരണകൂടത്തിന് അപകടകാരിയായ വിഘടനവാദിയാണ്. ഇതോടെ ധര്‍മശാല ആധുനിക ചൈനയുടെ ഭാഗമാക്കി മാറ്റുന്നതിനായി ചൈനീസ് ഭരണകൂടം കോടികളാണ് ചെലവഴിക്കുന്നത്. ബുദ്ധമത വിശ്വാസികള്‍ക്ക് അവരുടെ സംസ്കാരം അതേപടി പിന്‍തുടരാവുന്നതും സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നതുമായ പ്രദേശവുമാണിത്.

English summary
Report says Tibetan graduates need to criticise Dalai Lama’ for Chinese govt jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X