Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന്റെ വനിതാ ചാവേര്‍; ഖുറാന്‍ വായിക്കാത്ത, പാര്‍ട്ടി ഗേള്‍ ഹസ്‌ന!

യൂറോപ്പില്‍ ഐസിസിന്റെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ് പോലീസ് റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ച് മരിച്ച ഹസ്‌ന ബൗലാസെന്‍ അറിയപ്പെടുന്നത്. ബുധനാഴ്ച പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെയാണ് ഹസ്‌ന പൊട്ടിത്തെറിച്ചത്. ഒരു ജനാലയ്ക്ക് അരികില്‍ വന്ന് പോലീസിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ഹസ്‌ന പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മതം തലയ്ക്ക് പിടിച്ച് ഐസിസ് എന്ന ഭീകരകൂട്ടായ്മയില്‍ പങ്കാളിയായ മുസ്ലിം യുവതി എന്നാണോ ഹസ്‌നെ എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. എങ്കില്‍ തെറ്റി. മതവിശ്വാസിയേ അല്ല ഹസ്‌ന. ഖുറാന്‍ പോലും വായിച്ചിട്ടില്ല. രാത്രിപാര്‍ട്ടികള്‍ ആഘോഷിച്ചു നടക്കുകയും ബോയ്ഫ്രണ്ടുമാരുടെ എണ്ണത്തില്‍ അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു പാര്‍ട്ടി ഗേള്‍ ആയിരുന്നത്രെ ഇവര്‍.

lovegirl

മദ്യത്തിലും സിഗരറ്റിലും ഇഷ്ടമുള്ളവളെന്നാണ് കൂട്ടുകാര്‍ ഹസ്‌നയെപ്പറ്റി പറയുന്നത്. ബാത്ത് ടബ്ബില്‍ കിടന്ന് സെല്‍ഫിയെടുത്തിരുന്ന ഹസ്‌നയുടെ ചിത്രം ഡെയ്‌ലി മെയ്‌ലാണ് പുറത്തുവിട്ടത്. പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഐസിസ് നേതാവ് അബ്ദുള്‍ഹമീദിന്റെ കസിനാണ് ഹസ്‌ന. എന്നാല്‍ മതവിശ്വാസവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഹസ്‌നയെങ്ങനെ ചാവേറായി എന്നത് ഇപ്പോഴും അടുപ്പക്കാര്‍ക്ക് പോലും അറിയില്ല.

വലിയ കൗബോയ് തൊപ്പികള്‍ ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഹസ്‌നയെ കൗഗേള്‍ എന്നായിരുന്നത്രെ കൂട്ടുകാര്‍ വിളിച്ചിരുന്നത്. പുകവലിച്ചുകൊണ്ട് ഹസ്‌ന പല പുരുഷന്മാര്‍ക്കൊപ്പം വരുന്നതും പോകുന്നതും കണ്ടിട്ടുണ്ട് എന്നാണ് അയല്‍വാസിയുടെ മൊഴി. ഹസ്‌നയ്ക്ക് മതവിശ്വാസം ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തിയത് സഹോദരനായ യൂസഫ് ബൗലാസെന്‍ തന്നെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 129 പേരാണ് കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+