ട്രേഡ് യൂണിയന്‍ റാലിയില്‍ ബോംബ് സ്‌ഫോടനങ്ങള്‍, തുര്‍ക്കിയില്‍ 86 മരണം!
അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ 86 പേര്‍ കൊല്ലപ്പെട്ടു. 126 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുര്‍ദ്ദിഷ് റിബലുകളും തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കൂറ്റന്‍ റാലി നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനങ്ങള്‍. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ തൊഴിലാളി സംഘടനകളുമാണ് റാലി സംഘടിപ്പിച്ചത്. നവംബര്‍ ഒന്നിന് തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് തലസ്ഥാനത്ത് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ചാവേര്‍ ആക്രമണമാണോ നടന്നത് എന്ന കാര്യം ഇനിയും വ്യക്തമല്ല. റാലി നടന്ന സ്ഥലത്ത് മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നതായി സംഭവത്തിന് ദൃക്‌സാക്ഷിയായ അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. തുര്‍ക്കിയുടെ ജനാധിപത്യത്തിനും സമാധാനത്തിനും നേരെ നടന്ന ആക്രമണമാണ് ഇതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു. പ്രസിഡണ്ട് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്താംബുളിലെ സന്ദര്‍ശനം റദ്ദാക്കി തലസ്ഥാനമായ അങ്കാറയിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications