കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar: വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ ചെയ്യുന്നത് ക്രൂരത!

ഖത്തറിൽ നിന്നുള്ള തീർത്ഥാടകരെ സൗദി അധികൃതർ പീഡിപ്പിക്കുന്നതായാണ് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിച്ച സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് കടന്നതായി റിപ്പോർട്ട്. ഖത്തറിൽ നിന്നുള്ള തീർത്ഥാടകരെ സൗദി അധികൃതർ പീഡിപ്പിക്കുന്നതായാണ് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി മെട്രോ! നഗരം സിസിടിവി നിരീക്ഷണത്തിൽ,കർശന സുരക്ഷ!3500പ്രത്യേക ക്ഷണിതാക്കൾഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി മെട്രോ! നഗരം സിസിടിവി നിരീക്ഷണത്തിൽ,കർശന സുരക്ഷ!3500പ്രത്യേക ക്ഷണിതാക്കൾ

ഖത്തറിന് മേലുള്ള ഉപരോധം എല്ലാ തലത്തിലും വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടിയെന്നാണ് ഖത്തർ പ്രാദേശിക മാധ്യമങ്ങൾ വിലയിരുത്തുന്നത്. മക്കയിലെ ഗ്രാൻഡ് മോസ്ക്കിലേക്കും മസ്ജിദുൽ ഹറമിലേക്കും പ്രവേശിക്കുന്നതിന് ഖത്തറി പൗരന്മാർക്ക് സൗദി അധികൃതർ വിലക്കേർപ്പെടുത്തിയതായി ദോഹയിലെ അൽ ശർഖ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അൽ ശർഖ് റിപ്പോർട്ട്...

അൽ ശർഖ് റിപ്പോർട്ട്...

സൗദിയിലെത്തുന്ന ഖത്തർ പൗരന്മാരായ തീർത്ഥാടകർക്ക് കടുത്ത പീഡനം അനുഭവിക്കേണ്ടി വരുന്നു എന്ന് ദോഹയിലെ അൽ ശർഖ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മക്കയിലെ ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കുന്നതിൽ ഖത്തറി പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷനിൽ പരാതി...

മനുഷ്യാവകാശ കമ്മീഷനിൽ പരാതി...

മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നതിൽ നിന്നും തങ്ങളെ തടയുന്നതായി ഖത്തർ പൗരന്മാർ ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അൽ ശർഖ് റിപ്പോർട്ട് ചെയ്യുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനം...

കടുത്ത മനുഷ്യാവകാശ ലംഘനം...

മക്കയിൽ തീർത്ഥാടകരായ ഖത്തറി പൗരന്മാരെ തടയുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, വിശ്വാസികൾക്ക് നേരെയുള്ള അതിക്രമമാണെന്നുമാണ് ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തലവൻ അലി ബിൻ സമൈക്ക് അൽ മാരി പ്രതികരിച്ചത്.

തീർത്ഥാടകരെ തടയുന്നത്....

തീർത്ഥാടകരെ തടയുന്നത്....

സാധാരണ രീതിയിലുള്ള സുരക്ഷാ പരിശോധനകൾക്ക് പുറമേ ഖത്തർ പൗരന്മാരെ അവേഹളിക്കുന്ന രീതിയിലുള്ള പരിശോധനകളും നടത്തുന്നുണ്ടെന്നാണ് ആരോപണം.

ഖത്തറിനെതിരെ യുഎഇയും ബഹ്റൈനും....

ഖത്തറിനെതിരെ യുഎഇയും ബഹ്റൈനും....

ഖത്തറിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസറ്റിടുന്നവർക്ക് കനത്ത ശിക്ഷയും പിഴയും ലഭിക്കുമെന്ന് യുഎഇയും ബഹ്റൈനും നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഖത്തറിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ യുഎഇയിൽ 15 വർഷം വരെ തടവും, ബഹ്റൈനിൽ അ‍ഞ്ചുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

എല്ലാം നിഷേധിച്ച് ഖത്തർ...

എല്ലാം നിഷേധിച്ച് ഖത്തർ...

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചത്. തുടർന്ന് ഖത്തറിലേക്കുള്ള ഗതാഗത മാർഗങ്ങളും അടച്ചിട്ട ഈ രാജ്യങ്ങൾ ഭക്ഷ്യവസ്തക്കുകളുടെ കയറ്റുമതി പോലും തടഞ്ഞിരുന്നു. എന്നാൽ തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഖത്തറിന്റെ പ്രതികരണം.

English summary
Reports: Qatari pilgrims harassed in Mecca.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X