Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനില്‍ റഷ്യക്ക് കനത്ത തിരിച്ചടി; ഏഴു ജനറല്‍മാര്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍

കീവ്: ഒരുമാസത്തിലേറെയായി യുക്രൈന് മേല്‍ നടത്തിവരുന്ന അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യത്തിന് ഏഴ് ജനറല്‍മാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ 49 കമ്പൈയ്ന്‍ഡ് ആംസ് ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ യാക്കോവ് റെസന്‍സ്റ്റേവ് ആണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുട്ടിന്‍ ഉക്രൈനില്‍ വിന്യസിച്ച ചെച്ചന്‍ സ്പെഷല്‍ ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ മഗോമെദ് തുഷേവും കൊല്ലപ്പെട്ടതായും ബ്രിട്ടീഷ് ആസ്ഥാനമായ പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.

ആശയവിനിമയത്തിലെ പാളിച്ചകളാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നതില്‍ എത്തിയതെന്നാണ് സൂചന. റഷ്യയുടെ മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡ് കമാന്‍ഡറെ സ്വന്തം സൈനികര്‍ തന്നെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം തുടങ്ങിയ ശേഷം ഒരു ജനറലിനെ പുട്ടിന്‍ ഭരണകൂടം പുറത്താക്കിയെന്നും ഇവര്‍ പറഞ്ഞു. ജനറല്‍ വൈസല്‍വ് യെര്‍ഷോവിനെയാണ് കഴിഞ്ഞയാഴ്ച പുറത്താക്കിയത്. റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ പേരിലാണ് യെര്‍ഷോവിനെ പുറത്താക്കിയത്. അധിനിവേശത്തിനിടെ ഇതുവരെ 1,300 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം.

v

അതേസമയം, ആക്രമണത്തില്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫിസ് അറിയിച്ചു. 31 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ കൊല്ലപ്പെട്ടത്. 64 കുട്ടികള്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ മാത്രം കൊല്ലപ്പെട്ടു. ഡൊനെട്സ്‌കില്‍ 50 കുട്ടികളും മരിച്ചു. 199 കുട്ടികള്‍ക്ക് വിവിധ ആക്രമണങ്ങളില്‍ മുറിവേറ്റു. എന്നാല്‍ 7000ത്തിനും 15000ത്തിനുമിടയില്‍ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് നാറ്റോയുടെ കണക്ക്. അഫ്ഗാനില്‍ നടത്തിയ പത്ത് വര്‍ഷത്തെ അധിനിവേശ കാലത്ത് 15000 സൈനികരെയാണ് റഷ്യയ്ക്ക് നഷ്ടമായിരുന്നത്. എന്നാല്‍ യുക്രൈനില്‍ ഒരു മാസത്തിനിടെ തന്നെ ഇത്രയും നഷ്ടമുണ്ടായി എന്നും നാറ്റോ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനികനടപടിയുടെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. യുക്രൈന്‍ സൈന്യത്തിന്റെ സായുധശേഷി വളരെയധികം നശിപ്പിച്ചു. വിമതരുടെ കൈവശമുള്ള ഡോണ്‍ ബാസിനെ മോചിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റഷ്യന്‍ സേനയുടെ ഡപ്യൂട്ടി ചീഫ് സെര്‍ഗെയ് റുഡ്സ്‌കോയ് പറഞ്ഞു. ജപ്പാനുമായി തര്‍ക്കം നിലനില്‍ക്കുന്ന കുറില്‍ ദ്വീപുകളില്‍ റഷ്യ സൈനികാഭ്യാസം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 3,000ത്തിലധികം സൈനികരും നൂറുകണക്കിന് സൈനിക ഉപകരണങ്ങളും ഉപയോഗിച്ച് സൈനികാഭ്യാസം നടത്തുന്നതായാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+