കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ഇരട്ട സഹോദരന്‍ സിഐഎയില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

കോലാലംപൂർ: മലേഷ്യയിലെ വിമാനത്താവളത്തില്‍ വി എക്‌സ് നെര്‍വ് ഗ്യാസിനാല്‍ കൊല്ലപ്പെട്ട ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതിന് തെളിവുകള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുന്‍പ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി നാം നിരന്തരം മീറ്റിംഗുകള്‍ നടത്തിയതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പരാതിയുമായി നേതാക്കൾ, പൊട്ടിത്തെറിച്ച് സിന്ധ്യ, വാക്കേറ്റം, കയ്യാങ്കളിജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പരാതിയുമായി നേതാക്കൾ, പൊട്ടിത്തെറിച്ച് സിന്ധ്യ, വാക്കേറ്റം, കയ്യാങ്കളി

2017 ഫെബ്രുവരി 13നാണ് ക്വലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രണ്ട് സ്ത്രീകള്‍ നാമിനെ സമീപിക്കുകയും വി എസ് നെര്‍വ് ഗ്യാസിനാല്‍ കൊലപ്പെടുത്തുകയും ചെയ്യുന്നത്. ചൈനയിലെ മക്കാവുവിലേക്ക് യാത്ര ചെയ്യവെയായിരുന്നു അദ്ദേഹത്തിന് നേരെയുള്ള ആക്രമണം.

kimjong-nam-

ഇപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം നാം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുമായി പ്രവര്‍ത്തിച്ചതായും അതിന്റെ ഭാഗമായി മലേഷ്യയിലെ അമേരിക്കന്‍ ചാരനെ കാണാന്‍ പോയപ്പോഴാണ് കൊല്ലപ്പെട്ടതെന്നും പറയുന്നു. ഇതേ റിപ്പോര്‍ട്ട് ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിം ജോങ് നാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളില്‍ പലതും തന്നെ വ്യക്തതയില്ലെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വടക്കന്‍ കൊറിയയുടെ നേതാവിന്റെ അര്‍ധ സഹോദരനായിട്ട് കൂടി നാമിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് പോലും അറിയാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് തന്നെ ഉത്തര കൊറിയയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സിഐഎയ്ക്ക് കൈമാറാന്‍ നാമിന് സാധിക്കും. അതിനാല്‍ സിഐഎയ്ക്കും നാമിനുമിടയില്‍ വ്യക്തമായൊരു കൂട്ടുകെട്ട് ഉണ്ടായിരുന്നു. മാത്രമല്ല 2017 ഫെബ്രുവരിയില്‍ മലേഷ്യയില്‍ നടത്തിയ സന്ദര്‍ശനത്തിലടക്കം നാം സിഐഎ ഓഫീസര്‍മാരെ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Reports says Kim Jong Un's twin brother was works with CIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X