കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സ്ഫഡ് സർവ്വകലാശാലയുടെ വാക്സിൻ ആറ് മാസത്തിനകം: 2020ന്റെ അവസാനത്തോടെയെന്ന് റിപ്പോർട്ട്!!

Google Oneindia Malayalam News

ലണ്ടൻ: കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നിതിനിടെ പ്രതീക്ഷയേകുന്ന വാർത്ത പുറത്തുവിട്ട് ഓക്സ്ഫഡ് സർവ്വകലാശാല. ഈ വർഷത്തിന്റെ അവസാനത്തോടെ ഓക്സ്ഫോഡ് സർവ്വകലാശാലയും ബ്രിട്ടീഷ് മരുന്ന് കമ്പനി അസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ 2020ന്റെ അവസാനത്തോടെ പുറത്തിറക്കുമെന്നാണ് മാധ്യമറിപ്പോർട്ടുകൾ. വാക്സിൻ പരീക്ഷണത്തിന് ആറ് മാസമാണ് ഞങ്ങൾക്ക് മുമ്പിലുള്ളത്. എന്നാൽ കുറഞ്ഞ കാലയളവിൽ തന്നെ വാക്സിൻ തയ്യാറാകുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം

പ്രതിരോധ കുത്തിവെയ്പ്പും രോഗപ്രതിരോധവും സംബന്ധിച്ച ബ്രിട്ടീഷ് സംയുക്ത സമിതി വികസിപ്പിച്ചെടുത്ത പ്രോട്ടോക്കോൾ പ്രകാരം അംഗീകൃത വാക്സിൻ 65 വയസ്സിന് മുകളിലുള്ളവർക്കും രോഗം ബാധിച്ച് സങ്കീർണ്ണാവസ്ഥയിലുള്ളവർക്കുമാണ് വാക്സിൻ നൽകുക. അടുത്ത ഘട്ടം 50 വയസ്സിന് മുകളിലുള്ളവർക്കും മുതിർന്നവർക്കുമാണ് അടുത്ത ഘട്ടത്തിൽ മരുന്ന് കുത്തിവെക്കുക.

 coronavaccine-display-1

വാക്സിൻ പുറത്തിറക്കാൻ തയ്യാറായിക്കഴിഞ്ഞാൽ 100 ദശലക്ഷം വാക്സിന് വേണ്ടി സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. വാക്സിൻ വിജയകരമാണെന്ന് തെളിയിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഇത് നിർമിക്കപ്പെടുകയും ചെയ്യും. വാക്സിൻ കുത്തിവെക്കുന്നതോടെ 50 ശതമാനത്തോളം വരുന്ന കൊവിഡ് ബാധ തടയാനാവുവെന്ന് പ്രതീക്ഷിക്കുന്നതായാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ അംഗീകാരം ലഭിച്ചാൽ വാക്സിൻ കൂട്ടത്തോടെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിക്കും.

English summary
Reports says Oxford Covid vaccine could be ready within six months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X