Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ വന്‍ സുരക്ഷാ വീഴ്ച? സല്‍മാന്‍ഖാന്റേയും സുന്ദര്‍ പിച്ചൈയുടേതുമടക്കമുള്ള ഡാറ്റ വില്‍പനയ്ക്ക്

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെ 40 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ സ്വകാര്യ വിവരങ്ങളും ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇസ്രായേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ ഹഡ്സണ്‍ റോക്ക് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ തന്നെ 2022 ല്‍ ട്വിറ്റര്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെ ആണ് ട്വിറ്ററില്‍ നിന്നുള്ള സുരക്ഷാ വീഴ്ചയും പുറത്ത് വരുന്നത്.

1

ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ട്വിറ്റര്‍ ഉപയോക്താക്കളുടെ ഡാറ്റയില്‍ ഇമെയില്‍, പേര്, ഉപയോക്തൃനാമം, ഫോളോവേഴ്സ്, ചിലരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നേരത്തേയും ട്വിറ്റര്‍ ഹാക്കിംഗ് ലോകത്ത് നടന്നിട്ടുണ്ട് എങ്കിലും ഇത്രയും വലിയ എണ്ണം പേരുടെ ഹാക്കിംഗ് നടക്കുന്നത് ഇതാദ്യമായാണ്.

2

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 5.4 ദശലക്ഷത്തിലധികം ട്വിറ്റര്‍ ഉപയോക്തൃ ഡാറ്റ ചോര്‍ന്നിരുന്നു. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷണ്‍ കമ്മീഷന്‍ ( ഡി പി സി ) അടുത്തിടെ മുന്‍പ് നടന്ന ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പുതിയ ഹാക്കിംഗില്‍ ഡാറ്റയുടെ ഒരു സാമ്പിള്‍ ഹാക്കര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

3

അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, സിബിഎസ് മീഡിയ, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, സുന്ദര്‍ പിച്ചൈ, സല്‍മാന്‍ ഖാന്‍, നാസയുടെ ജെഡബ്ല്യുഎസ്ടി അക്കൗണ്ട്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇന്ത്യ, ലോകാരോഗ്യ സംഘടനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ട പ്രധാന അക്കൗണ്ടുകള്‍. കോടിക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഹഡ്സണ്‍ റോക്ക് പറയുന്നത്.

4

അതേസമയം താന്‍ ഹാക്ക് ചെയ്ത ത്രെഡ് ഇല്ലാതാക്കാന്‍ തയ്യാറാണ് എന്നും ഒരു ഇടനിലക്കാരന്‍ വഴി 'ഡീല്‍' ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ഹാക്കര്‍ പറഞ്ഞു. ഇലോണ്‍ മസ്‌കിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഹാക്കറുടെ പ്രതികരണം. നിങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഒരു കമ്പനി എന്ന നിലയില്‍ നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും, അങ്ങനെ നിങ്ങളുടെ നിലവിലെ വളര്‍ച്ചയും ഹൈപ്പും മുരടിപ്പിക്കുകയും ചെയ്യും എന്ന് ഹാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു.

5

അതേസമയം ഹാക്ക് ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഡാറ്റ സാധുതയുള്ളതാകാന്‍ സാധ്യത കൂടുതലാണ് എന്നാണ് ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകനും സിടിഒയുമായ അലോണ്‍ ഗാല്‍ പറയുന്നത്. അതേസമയം നിലവില്‍ ട്വിറ്ററോ ഇലോണ്‍ മസ്‌കോ ഡാറ്റ ചോര്‍ച്ച സ്ഥിരീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+