ആയുധവുമായെത്തിയത് ട്രംപിനെ വധിക്കാന്‍!!സുരക്ഷ ഭീഷണിയെ തുടര്‍ന്ന് ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ പ്രകോപനമുണ്ടാക്കിയതോടെ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു
നെവാഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സുരക്ഷാ ഭീഷണി. ട്രംപ് പങ്കെടുത്ത നൊവാഡയിലെ പ്രചരണ വേദിയില്‍ വച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു യുവാവ് പ്രകോപനമുണ്ടാക്കിയതോടെ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.
പ്രചാരണത്തിനിടെ പ്രശ്‌നം സൃഷ്ടിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രചാരണ വേദിയിലേക്ക് തോക്കുമായി ഒരാള്‍ കടന്നിട്ടുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ട്രംപിനെ വേദിയില്‍ നിനന്ന് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം വേദിയില്‍ തിരിച്ചെത്തിയ ട്രംപ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷമാണ് വേദി വിട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിലസം നവംബര്‍ ഏഴിന് അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് സുരക്ഷാ ഭീഷണിയുണ്ടാവുന്നത്. ആദ്യം ലീഡ് ചെയ്ത ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനൊപ്പം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് എത്തിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications