യുഎസ് പ്രതിനിധി സഭയ്ക്ക് സ്പീക്കറായി കെവിന്‍ മക്കാര്‍ത്തി; വിജയം നേടി റിപബ്ലിക്കന്‍ പാര്‍ട്ടി
വാഷിംഗ്ടണ്‍: യുഎസ് പ്രതിനിധി സഭയുടെ സ്പീക്കറായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കെവിന്‍ മക് കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച്ചയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തമ്മിലടിക്കൊടുവിലാണ് പുതിയ സ്പീക്കര്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ അധോസഭ ഈ തമ്മിലടിയെ തുടര്‍ന്ന് നിശ്ചലമായിരുന്നു.
കേവല ഭൂരിപക്ഷത്തിനായിട്ടായിരുന്നു മക് കാര്‍ത്തിയുടെ ശ്രമം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ വഴിത്തിരിവ് കൂടിയാണിത്. യുഎസ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളിലൊരാളാണ് അദ്ദേഹം.

കഴിഞ്ഞ 160 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് അവര്‍ ചേരി തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. പതിനഞ്ച് റൗണ്ട് വോട്ടാണ് വേണ്ടി വന്നത്.
നാല് ദിവസത്തോളം ഇത് നീണ്ടുനിന്നു. മക് കാര്‍ത്തി വിരുദ്ധ പക്ഷം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. ഇതിനെ മറികടന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് വിജയിച്ചത്.












Click it and Unblock the Notifications