India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക്കൻസ് രം ഗത്ത്

 • By Akhil Prakash
Google Oneindia Malayalam News

വാഷിംഗ്ടൺ; ടെസ്ല സിഇഒ എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സസ്പെൻഡ് ചെയ്ത അക്കൗണ്ട് തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി അനുകൂലികൾ. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് രം ഗത്ത് വന്നിരിക്കുന്നത്. ട്രംപിനെയും നിരവധി അനുകൂലികളേയും വിലക്കിയതിന് റിപ്പബ്ലിക്കൻമാർ ട്വിറ്ററിനെതിരെ നേരത്തെ മുതൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയിരുന്നു ട്രംപിന് ട്വിറ്ററിൽ ഉണ്ടായിരുന്നത്. പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രാഥമിക ആശയവിനിമയ ഉപകരണമായിരുന്നു ട്വിറ്റർ. എല്ലാ തീരുമാനങ്ങളും അറിയിപ്പുകളും അദ്ദേഹം ട്വിറ്റർ വഴി പങ്ക് വെച്ചിരുന്നു. എന്നാൽ 2020 നവംബറിലെ തിരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് കാരണം വ്യാപകമായ വോട്ടർ തട്ടിപ്പ് നടന്നതാണെന്നും. ഇതിൽ‌ പ്രതിഷേധിക്കാൻ തന്റെ അനുയായികൾ എല്ലാം 2021 ജനുവരി 6 ന് വാഷിംഗ്ടണിലേക്ക് വരണമെന്നും യുഎസ് ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യണമെന്നും ട്വിറ്റർ വഴി അഭ്യർത്ഥിച്ചിരുന്നു. ഈ ട്വീറ്റ് ഏറെ വിവാദം ആയിരുന്നു.

തുടർന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇതേ തുടർന്ന് കൂടുതൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന അപകടസാധ്യത കണക്കിലെടുത്ത് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെന്റ് ചെയ്യുകയായിരുന്നു‍. എന്നാൽ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്നാണ് രാഷ്ട്രീയ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. 44 ബില്യൺ ഡോളറാണ് ട്വിറ്റർ സ്വന്തമാക്കാൻ മസ്ക് ചിലവഴിച്ചത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്.

'നിങ്ങള്‍ക്ക് ഒരു പോസ്റ്റ്മാന്റെ ജോലിയേ ഉള്ളൂ, ഒപ്പിടാന്‍ അധികാരമില്ല'; ഗവര്‍ണറെ കടന്നാക്രമിച്ച് സ്റ്റാലിന്‍'നിങ്ങള്‍ക്ക് ഒരു പോസ്റ്റ്മാന്റെ ജോലിയേ ഉള്ളൂ, ഒപ്പിടാന്‍ അധികാരമില്ല'; ഗവര്‍ണറെ കടന്നാക്രമിച്ച് സ്റ്റാലിന്‍

നേരത്തെ ട്വിറ്ററിൽ 9.2 ശതമാനം ഓഹരി മക്സിന് സ്വന്തമായി ഉണ്ടായിരുന്നു. എന്നാൽ ട്വിറ്റർ മാനേജ്‌മെന്റിൽ തനിക്ക് വിശ്വാസമില്ലെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇത് മാനേജുമെന്റുമായുള്ള ശത്രുത വർധിക്കാൻ കാരണമായി. തുടർന്നാണ് ട്വിറ്റർ സ്വന്തമാക്കാൻ മക്സ് തയ്യാറായത്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മക്സ് സൂചന നൽകിയിരുന്നു.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  Republicans urge Trump's Twitter account to be restored
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X