തുര്‍ക്കിയില്‍ പൂച്ചയെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; വിട്ടുപോകാതെയുള്ള സ്‌നേഹപ്രകടനം വൈറല്‍

ഇസ്താബൂള്‍: തുര്‍ക്കിയില്‍ ഭൂകമ്പത്തിനിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി പോവുകയും ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ശക്തമായി തന്നെ നടക്കുന്നുണ്ട്. പക്ഷേ ഹൃദയഭേദകമായ നിരവധി കാഴ്ച്ചകള്‍ ഒരുവശത്ത് അരങ്ങേറി കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ദുരന്തഭൂമിയില്‍ നിന്ന് മനോഹരമായ കാഴ്ച്ചയാണിത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ വിട്ടുപോകാതെ നില്‍ക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണിത്. സോഷ്യല്‍ മീഡിയ ഒന്നാകെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

ഈ പൂച്ചയുടെ അതിന്റെ രക്ഷപ്പെടുത്തിയയാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ രക്ഷാപ്രവര്‍ത്തകന്റെ തോളില്‍ പൂച്ച ഇരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഞങ്ങള്‍ മ നുഷ്യരെ മാത്രമല്ല വളര്‍ത്തുമൃഗങ്ങളെയും രക്ഷിക്കും. ഭൂകമ്പം നടന്ന് നാലാം ദിനമാണ് ഈ പൂച്ചയെ രക്ഷപ്പെടുത്തിയത്.
അതിനെ ഞങ്ങള്‍ ഉടമയ്ക്ക് കൈമാറി. എന്‍കാസ് എന്നാണ് ഇതിന് പേരിട്ടത്. കെട്ടിടാവശിഷ്ടം എന്നാണ് ഇതിന് പേര് നല്‍കിയത്. ആ പൂച്ചയെ ശരിക്കും നരകത്തില്‍ നിന്നാണ് ഞങ്ങള്‍ രക്ഷപ്പെടുത്തിയത്. എന്നാല്‍ എന്‍കാസുമായി ഞങ്ങള്‍ എല്ലാം പങ്കുവെക്കും. ഞങ്ങള്‍ കഴിക്കുന്നതും കുടിക്കുന്നതുമാണ് ആ പൂച്ചയ്ക്ക് നല്‍കുന്നതെന്നും രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു.
അതേസമയം ഈ പൂച്ചയുടെ ഉടമയെ തേടി പിടിച്ച് തിരിച്ചേല്‍പ്പിച്ചെങ്കിലും ആ പൂച്ച മടങ്ങിപോകുന്നില്ല. അത് ഞങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുകയാണ്. ഞങ്ങളെ വിട്ടുപോകാന്‍ പൂച്ച തയ്യാറല്ല. ആ പൂച്ചയില്‍ വലിയ സങ്കടം ഞങ്ങള്‍ കാണുന്നുണ്ട്.
അതുകൊണ്ട് അവനെ കൂടെ നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉടമ പൂച്ചയ്ക്ക് അവകാശവാദമുന്നയിച്ച് വന്നാല്‍ അതിനെ നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഇതുവരെ ഉടമ വന്നിട്ടില്ല. അതുകൊണ്ട് രക്ഷാപ്രവര്‍ത്തകന്‍ ആ പൂച്ചയെ ഒപ്പം കൂട്ടുകയായിരുന്നു. അതൊരു ഓര്‍മയായിരിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ കാഠിന്യം ഈ പൂച്ചയെയും ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications