Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുദ്ധ ഭൂമിയിൽ നിന്ന് രക്ഷിച്ചു'; മോദിക്കും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് പാകിസ്ഥാനി പെൺകുട്ടി

കിയെവ്; യുക്രൈനിലെ യുദ്ധമേഖലയിൽ നിന്ന് രക്ഷിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് പാകിസ്ഥാനി പെൺകുട്ടി. അസ്മ ഷഫീക്ക് എന്ന പെൺകുട്ടിയാണ് ഇത്തരത്തിൽ നന്ദി അറിയിച്ചുകൊണ്ട് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറലായ വീഡിയോ പല മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

വളരെ വിഷമകരമായ ഒരു സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതായി അസ്മ വീഡിയോയിൽ പറയുന്നു. "ഞങ്ങൾ വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ആയിരുന്നു. ഇന്ത്യൻ എംബസിയാണ് സഹായത്തിന് എത്തിയത്. ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളെ ഇവിടെ വരെ പിന്തുണച്ചതിന് കിവിലെ ഇന്ത്യൻ എംബസിയോട് ഞാൻ വളരെ നന്ദിയുള്ളവനാണ്." അസ്മ കൂട്ടിച്ചേർത്തു. നിലവിൽ പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള യാത്രയിലാണ് അസ്മ. അധികം വൈകാതെ തന്നെ യുക്രൈനിൽ നിന്ന് പുറത്ത് കടക്കാൻ അസ്മക്കും സംഘത്തിനും സാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

modipakgirl

അതേസമയം ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. വൻ റഷ്യൻ സൈന്യം തന്നെ യുക്രൈന്റെ തലസ്ഥാനമായ കിയെവിന് സമീപം തമ്പടിക്കുന്നുണ്ടെന്നാണ് വിവരം. യുക്രൈനിലെ പല ന ഗരങ്ങളും റഷ്യ ഇതിനോടകം തന്നെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. കിയെവിൽ മികച്ച രീതിയിൽ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഭാഗമായി നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ പറയുന്നു. ഇതിന് പുറമെ 1.5 ദശലക്ഷത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും യുക്രൈൻ ആവിശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ റഷ്യ-യുക്രൈൻ മൂന്നാം വട്ട സമാധാന ചർച്ച പൂർത്തിയായി. യുക്രൈൻ അതിർത്തി രാഷ്ട്രമായ ബെലാറസിലാണ് ചർച്ച നടന്നത്. ചർച്ചയിൽ നിർണായക തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് ഇരു രാജ്യങ്ങളും സൂചിപ്പിച്ചത്. ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തുർക്കിയിലെ അന്താലിയയിൽ വച്ചാകും കൂടിക്കാഴ്ച നടക്കുക. എന്നാൽ ആഴ്ചകളോളം നീണ്ട യുക്രൈൻ യുദ്ധം ചർച്ചകളിലൂടെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യുക്രൈനും റഷ്യയും തമ്മിൽ മധ്യസ്ഥത വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗം ഗ എന്ന പദ്ധതി പുരോ ഗമിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഈ ഓപ്പറേഷനിലൂ‍ടെ ഏകദേശം 16,000-ത്തിലധികം പൗരന്മാരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    സെലിൻസ്കിയുടെ കഴുത്തറക്കാനുള്ള റഷ്യയുടെ കൊലയാളി സംഘം,എന്താണീ വാഗ്നര്‍ ഗ്രൂപ്പ് ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+