കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂര്‍ പാക്കേജ് അന്യഗ്രഹങ്ങളിലേക്കുമാവാം; മൂന്ന് പുതിയ അന്യഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

  • By Jisha
Google Oneindia Malayalam News

പാരീസ്: ഭൂമിയ്ക്ക് പുറമേ വാസയോഗ്യമായ ഗ്രഹങ്ങള്‍ തേടിയുള്ള ഗവേഷകരുടെ യാത്രകള്‍ ഫലംകാണുന്നു. സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ വാസയോഗ്യമായേക്കാവുന്ന മൂന്ന് അന്യഗ്രഹങ്ങളാണ് ശാസ്ത്രജ്ഞര്‍ പുതിയതായി കണ്ടെത്തിയിട്ടുള്ളത്. ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷമകലെ വ്യാഴത്തിന്റെ വലിപ്പത്തിനും താപനിലനിലയും സമാനതയുള്ള ഗ്രഹങ്ങള്‍ കുള്ളന്‍ നക്ഷത്രങ്ങളെ വലം വെയ്ക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

നേച്ചര്‍ മാസികയുടെ പുതിയ പതിപ്പില്‍ ഗവേഷകരുടെ കണ്ടെത്തലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുള്ളന്‍ നക്ഷത്രത്തിന് വളരെയടുത്താണ് ഗ്രഹങ്ങളുടെ സ്ഥാനമെങ്കിലും സൂര്യനില്‍ നിന്ന് ഭൂമിയിലെത്തുന്നതിന്റെ രണ്ട് മുതല്‍ നാല് മടങ്ങുവരെ വികിരണോര്‍ജ്ജം മാത്രമേ ഗ്രഹങ്ങളിലുള്ളൂ. ഇതിനേക്കാള്‍ കുറവാണ് മൂന്നാമത്തെ ഗ്രഹത്തിന്റെ വികിരണോര്‍ജ്ജം. മാതൃനക്ഷത്രത്തിന്റെ സാമീപ്യവും താപനിലയും കണക്കിലെടുക്കുമ്പോള്‍ ഭൂമിക്ക് സമാനമായി ജീവനും ജലവും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

ഗ്രഹങ്ങള്‍

ഗ്രഹങ്ങള്‍

സൗരയൂഥത്തിന് പുറത്ത് തണുത്തുമങ്ങിയ കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന നിലയില്‍ കണ്ടെത്തിയിട്ടുള്ള മൂന്ന് ഗ്രഹങ്ങളും വലിപ്പത്തിലും താപനിലയിലും വ്യാഴത്തിന് സമാനമാണ്. ഭൂമിയോടും സമാനതകള്‍ പുലര്‍ത്തുന്ന ഈ ഗ്രഹങ്ങള്‍ എക്‌സോ പ്ലാനറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

കണ്ടെത്തല്‍

കണ്ടെത്തല്‍

യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഇതോടെ സൗരയൂഥത്തിന് പുറത്ത് ജലസാന്നിദ്ധ്യമുള്ള മൂന്ന് ഗ്രഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഗ്ലീ സീ എന്ന നക്ഷത്രത്തിന് സമീപത്താണ് ഗ്രഹങ്ങളുടെ സ്ഥാനമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍.

ട്രാപ്പിസ്റ്റ്

ട്രാപ്പിസ്റ്റ്

നിറം മങ്ങിയ 60 ചെറുനക്ഷത്രങ്ങളെ നിരീക്ഷിക്കുന്ന ചെറു ടെലസ്‌കോപ്പാണ് ട്രേപ്പിസ്റ്റ്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ അസ്‌ട്രോണമിക്കല്‍ റിസര്‍ച്ചിന്റെ ചിലിയിലെ സില ഒബ്‌സര്‍വേറ്ററിയിലെ ട്രാപ്പിസ്റ്റ് എന്ന ടെലസ്‌കോപ്പാണ് ഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ളത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ടെലസ്‌കോപ്പിന് മറ്റ് ടെലസ്‌കോപ്പുകളെ അപേക്ഷിച്ച് സൂക്ഷ്മമായ വസ്തുക്കള്‍ കണ്ടെത്താന്‍ സാധിക്കും.(ചിത്രം കടപ്പാട്: ESO)

ശാസ്ത്രജ്ഞര്‍

ശാസ്ത്രജ്ഞര്‍

ബല്‍ജിയത്തിലെ ലീജ് സര്‍വ്വകലാശാലയിലെ മൈക്കല്‍ ഗില്ലോണ്‍, ഇമ്മാനുവല്‍ ജെഹിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതിന് പുറമേ അമേരിക്കയിലെ മസാച്യുസാറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരും രംഗത്തുണ്ട്. ട്രാപ്പിസ്റ്റ് 1 എന്ന് നാമകരണം ചെയ്ത കുള്ളന്‍ നക്ഷത്രത്തെ ലീജ് സര്‍വ്വകലാശാലയിലെ സംഘം 2015 സെപ്തംബര്‍ മുതല്‍ തന്നെ നിരീക്ഷിച്ചുവരികയായിരുന്നു.

ഗ്രഹങ്ങളുടെ പ്രത്യേകതകള്‍

ഗ്രഹങ്ങളുടെ പ്രത്യേകതകള്‍

സൗരയൂഥത്തില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളില്‍ രണ്ടെണ്ണങ്ങളില്‍ ഒന്ന് 1.5 ദിവസവും രണ്ടാമത്തേത് 2.4 ദിവസമെടുത്താണ് കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്നത്. 73 ദിവസങ്ങളാണ് മൂന്നാമത്തെ ഗ്രഹത്തിന് നക്ഷത്രത്തെ വലംവെയ്ക്കാനാവശ്യമായ സമയം.

ഗ്രഹങ്ങളുടെ ഭാവി

ഗ്രഹങ്ങളുടെ ഭാവി

ഗ്രഹങ്ങളുടെ വലിപ്പവും കുള്ളന്‍ നക്ഷത്രത്തിന്റെ സാമീപ്യവും പരിഗണിച്ച് ജീവനുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടുന്നത്. അന്യഗ്രഹങ്ങളിലേക്ക് ഭൂമിയില്‍ നിന്നുള്ള അകലം 40 പ്രകാശ വര്‍ശഷം ആയതിനാല്‍ ഗ്രഹത്തിന്റെ ഘടനയും അന്തരീക്ഷവും പഠനവിധേയമാക്കാന്‍ കഴിയുമെന്ന് കരുതുന്നു.

English summary
Researchers found three new habitable planets like earth through new Trapist telescope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X