കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ നിന്ന് കൊറോണയെത്തിയത് യൂറോപ്പില്‍... ആദ്യം ഫ്രാന്‍സില്‍, 6 മാസം മുമ്പ് സംഭവിച്ചത്!!

Google Oneindia Malayalam News

പാരീസ്: കൊറോണവൈറസിന്റെ വ്യാപനത്തെ കുറിച്ച് ഇതുവരെയുണ്ടായിരുന്ന വിവരങ്ങള്‍ തെറ്റുന്നു. ചൈനയില്‍ നിന്ന് ഇത് യൂറോപ്പിലേക്കാണ് ആദ്യം എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലാണ് ഇത് ആദ്യം ബാധിച്ചതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആറ് മാസം മുമ്പേ ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 27നാണ് ഫ്രാന്‍സിലെ ആശുപത്രിയില്‍ വെച്ച് ഒരു പുരുഷന് രോഗം സ്ഥിരീകരിച്ചത്. പഴയ സാമ്പിളുകള്‍ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പിലെ ഹോട്ട് സ്‌പോട്ടുകളിലൊന്നായിരുന്നു ഫ്രാന്‍സ്. അതേസമയം ഫ്രാന്‍സ് ഒരു വൈകിയാണ് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. വന്‍ വീഴ്ച്ചയാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.

1

ഇത്രയും വൈകിയതിലൂടെ കോവിഡ് കൂടുതല്‍ പേരിലേക്ക് വ്യാപനം നടന്നിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. അവിസെന്‍, ജീന്‍ വെര്‍ഡിയര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലായി ന്യൂമോണിയക്ക് ചികിത്സിച്ചവരുടെ സാമ്പിളുകളാണ് വീണ്ടും പരിശോധിക്കുന്നത്. ഇതിലൂടെ പുതിയ വിവരങ്ങള്‍ ഇനിയും കണ്ടെത്താനാവും. 24 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കൊറോണയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാ സാമ്പിളുകളും പലതവണ പരിശോധിച്ച് വീഴ്ച്ചകളില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. സാധാരണ കൊറോണവൈറസ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ടെസ്റ്റുകള്‍ തന്നെയാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കും ഉപയോഗിച്ചത്.

ഫ്രാന്‍സില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം മരണനിരക്ക് 25000 പിന്നിട്ടു. ജനുവരി 24നാണ് ആദ്യ മൂന്ന് കേസുകള്‍ ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടെണ്ണം ഫ്രാന്‍സിലായിരുന്നു. അതേസമയം ഫ്രാന്‍സിലെ ആദ്യത്തെ രോഗിയെയാണ് കണ്ടെത്തിയതെന്ന് ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല. നിരവധി പേരുടെ സാമ്പിളുകള്‍ ഇനിയും പരിശോധിക്കാനുണ്ട്. ആദ്യ രോഗിയെ തിരിച്ചറിയേണ്ടത് ഏതൊരു രാജ്യത്തിനും വളരെ നിര്‍ണായകമാണ്. പ്രധാനമായി വൈറസ് എങ്ങനെയാണ് പടര്‍ന്നതെന്ന് ഇതിലൂടെ മാത്രമേ കണ്ടെത്താനാവൂ. ഇപ്പോഴത്തെ റിപ്പോര്‍ട്ടിലുള്ളയാള്‍ രോഗത്തെ അതിജീവിച്ച വ്യക്തിയാണ്. ഇയാളുടെ സഞ്ചാര പാത കൃത്യമായി മനസ്സിലാക്കാനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

ആദ്യ രോഗിയായി ഇപ്പോള്‍ കരുതുന്നയാള്‍ 15 ദിവസത്തോളം ഗുരുതരാവസ്ഥയിലായിരുന്നു. തന്റെ രണ്ട് കുട്ടികള്‍ക്കും രോഗം കൈമാറിയിരുന്നു. എന്നാല്‍ ഇയാളുടെ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് ഇയാള്‍ക്ക് അറിയില്ല. ഇയാള്‍ വിദേശത്തേക്ക് യാത്രയും നടത്തിയിട്ടില്ല. ഭാര്യയുമായി മാത്രമാണ് ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. ഇയാളുടെ ഭാര്യ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്. ചൈനീസ് വംശജരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. എന്നാല്‍ ഈ ചൈനക്കാര്‍ സ്വന്തം നാട്ടിലേക്ക് പോയതായും റിപ്പോര്‍ട്ടില്ല. പക്ഷേ ഇവര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലാത്തത് കൊണ്ട് ഇവര്‍ക്ക് പ്രകടമായ രോഗലക്ഷണം ഇല്ലാതെ തന്നെ രോഗമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.

English summary
researchers testing old samples found france have coronavirus in december
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X