കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമയ്ക്കുമ്പോള്‍ സ്രവങ്ങള്‍ വായുവില്‍ പടരും, സാധാരണ മാസ്‌കുകള്‍ക്ക് കൊറോണയെ തടയാനാവില്ലെന്ന് പഠനം

Google Oneindia Malayalam News

സോള്‍: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന എല്ലാവരോടും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരും ഭരണടകൂടവും നിര്‍ദ്ദേശിക്കുന്നത്. ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വരെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഫിലിപ്പൈന്‍സില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ഒരാളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആരോഗ്യമുള്ള വ്യക്തികള്‍ വീട്ടില്‍ നിന്നു തന്നെ നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ ധരിക്കണമെന്ന് ഇന്ത്യന്‍ ആരോഗ്യമന്ത്രമന്ത്രാലയം ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. കോട്ടണ്‍ മാസ്‌കുകളും സര്‍ജിക്കല്‍ മാസ്‌കുകളും ധരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം മാസ്‌കുകള്‍ ധരിച്ചാല്‍ കൊറോണ പടരുന്നത് തടയാന്‍ സാധിക്കില്ലെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

പഠനം

പഠനം

കൊറോണ ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നത്. അമേരിക്കന്‍ ജേര്‍ണലായ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഈ ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 വൈറസിനെ തടയാനാവില്ല

വൈറസിനെ തടയാനാവില്ല

ഈ രണ്ട് തരം മാസ്‌കുകള്‍ ധരിച്ച കൊറോണ രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് സ്രവങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌കിന്റെ പുറത്തെ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ സാധിക്കില്ലെനനാണ് പഠനത്തില്‍ തെളിഞ്ഞത്. വൈറസ് പടരുന്നത് തടയാന്‍ മാസ്‌ക് ധരിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്.

എന്‍ 95 മാസ്‌ക്

എന്‍ 95 മാസ്‌ക്

എന്നാല്‍ എന്‍ 95 മാസ്‌കിന്റെ ലഭ്യത കുറവിനെ തുടര്‍ന്ന് സര്‍ജിക്കല്‍- കോട്ടണ്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അണുബാധയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്ന ഒന്നാണ് എന്‍ 95 മാസ്‌കുകള്‍. സര്‍ജിക്കല്‍- കോട്ടണ്‍ മാസ്‌കുകള്‍ ധരിച്ചാല്‍ രോഗ വ്യാപനം തടയാന്‍ കഴിയില്ലെന്ന ഈ പഠനം പുറത്തുവന്നതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.

നാല് പേരിലെ നിരീക്ഷണം

നാല് പേരിലെ നിരീക്ഷണം

ദക്ഷിണ കൊറിയയിലെ നാല് പേരിലാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്്, കോട്ടണ്‍ മാസ്‌ക് ധരിച്ച് എന്നിങ്ങനെയാണ് പഠനം നടത്തിയത്. പഠന്തിനൊടുവില്‍ രണ്ട് മാസ്‌കുകളുടെ അകത്തും പുറത്തും കൊറോണ രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

പ്രയോജനം ചെയ്യില്ല

പ്രയോജനം ചെയ്യില്ല

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് കൊറോണ വൈറസിനെ ചെറുക്കുന്നതിന് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗബാധിതര്‍ ചുമയ്ക്കുമ്പോള്‍ വൈറസ് സ്രവങ്ങള്‍ പുറത്തേക്ക് കടക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആഗോളമരണം

ആഗോളമരണം

അതേസമയം, ആഗോളതലത്തില്‍ കൊറോണ മഹാമാരി പടര്‍ന്നുപിടിക്കുകയാണ്, ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15ലക്ഷം കടന്നിരിക്കുകയാണ്. ആഗോലതലത്തില്‍ മരിച്ചവരുടെ എണ്ണം 88000കടന്നിരിക്കുകയാണ്. ഇന്ന് മാത്രം ലോകത്ത് 60000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ഇതിനോടകം ഭേദമായി ആശുപത്രിവിട്ടത്. ഇന്ത്യയിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേരാണ് ഇന്ത്യയില്‍ മരിച്ചത്.

English summary
Reserch Study Says Normal Masks Cannot Pevent Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X