ഉടമ ഉപേക്ഷിയ്ക്കുന്ന ചത്ത ആടിന്‍റെ ശവം കൊണ്ട് സാന്‍ഡ് വിച്ച്, സൗദി ഹോട്ടലുടമ അറസ്റ്റില്‍
റിയാദ്: മരുഭൂമിയില്‍ ഉടമകള്‍ ഉപേക്ഷിയ്ക്കുന്ന ചത്ത ആടുകളുടെ ശവം കൊണ്ട് സാന്‍ഡ് വിച്ച് ഉണ്ടാക്കി വിറ്റിരുന്ന ഹോട്ടലുടമ അറസ്റ്റില്‍. സൗദി പൊലീസാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്. ഹാഫ് ര്‍ അല്‍ ബാട്ടിനീലെ ഒരു ഹോട്ടലിലാണ് സംഭവം.
മരുഭൂമയില്‍ നിന്നും ചത്ത ആടുകളുടെ ശവ ശരീരം ഹോട്ടലില്‍ എത്തിച്ച് ഉടമ സാന്‍ഡ് വിച്ച് ഉണ്ടാക്കി വില്‍ക്കുന്നതായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവിധ ഫാമുകളില്‍ ചത്ത ആടുകളെ തിരഞ്ഞ് ഇയാള്‍ പോകുന്നത് തങ്ങള്‍ കണ്ടതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു.

ഫാമുകള്‍ക്ക് പുറത്ത് ഉപേക്ഷിയ്ക്കുന്ന ചത്ത ആടുകളെയാണ് ഹോട്ടലുടമ പാചകത്തിനായി ഉപയോഗിയ്ക്കുന്നത്. ഹോട്ടലില്‍ വിളമ്പുന്ന സാന്‍ഡ് വിച്ചില്‍ ഇത്തരത്തില്‍ ശേഖരിച്ച ചത്ത മൃഗങ്ങളുടെ ഇറച്ചിയാണ് ഉപയോഗിച്ചിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 'സാബ്ഖ്' പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കടയുടമ അറസ്റ്റിലായതോടെ സാന്‍ഡ് വിച്ചിലെ ഇറച്ചി രഹസ്യം പാട്ടായി.












Click it and Unblock the Notifications