കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ വിസകള്‍ നിര്‍ത്തിവെക്കല്‍; ഉത്തരവില്‍ അമേരിക്കല്‍ പ്രസിഡന്‍റ് ട്രംപ് ഇന്ന് ഒപ്പു വേച്ചേക്കും

Google Oneindia Malayalam News

വാഷിങ്ടണ്‍: രാജ്യത്തേക്കുള്ള തൊഴില്‍വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവെച്ചേക്കും. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എൽ 1, ജെ 1 വിസകളാണ് താത്കാലികമായി നിര്‍ത്തിവെക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരെ പുതിയ പരിഷ്കാരം ബാധിക്കില്ല. എച്ച്​-1 ബി വിസയിൽ സമൂല പരിവർത്തനങ്ങൾക്ക്​ നിർദേശങ്ങൾ നൽകുന്ന ബിൽ​ കഴിഞ്ഞ മാസം യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.

അമേരിക്കക്കാര്‍ക്ക് പകരമായി എച്ച് 1 ബി, എല്‍1 വിസയുള്ളവരെ നിയമിക്കുന്നത് നിയമം കര്‍ശനമായി നിരോധിക്കുന്നുണ്ട്. 50 ജീവനക്കാരുള്ള കമ്പനിയില്‍ പകുതിയോളം പേര്‍ എച്ച് 1 ബി, എല്‍1 വിസയുള്ളവരാണെങ്കിലും കൂടുതല്‍ പേരെ എച്ച് 1 ബി വിസയില്‍ നിയമനിക്കാന്‍ അനുവദിക്കില്ല. വിദഗ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് 1 ബി. കഴിഞ്ഞ മൂന്ന് വര്‍ഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ സര്‍ക്കാര്‍.പുതിയ പരിഷ്കാരം ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

donald-trump

Recommended Video

cmsvideo
Fox News poll gives Biden a 12-point lead | Oneindia Malayalam

സയൻസ്, എൻജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരാണ് എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നത്. ഹോട്ടൽ, നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. എല്‍ 1 വിസയ്ക്ക് കീഴില്‍ വരുന്നവര്‍ കേര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജെ 1 വിസയില്‍ വരുന്നവര്‍ ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവരുമാണ്. കൊറോണ വൈറസ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ രൂക്ഷമാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭരണകൂടം കൂടിയേറ്റവുമായി ബന്ധമുള്ള നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് സര്‍ക്കാര്‍ ഏപ്രിലില്‍ താല്‍ക്കാലകമായി നിര്‍ത്തിവെച്ചിരുന്നു. 'ഞങ്ങള്‍ക്ക് ആദ്യം അമേരിക്കന്‍ ജീവനക്കാരെ പരിപാലിക്കേണ്ടതുണ്ട്. താല്‍ക്കാലികമായ ഈ നിര്‍ത്തിവെക്കല്‍ 60 ദിവസത്തേക്കാവും പ്രാബല്യത്തില്‍ വരിക'- എന്നായിരുന്നു പ്രഖ്യാപനം നടത്തിക്കൊണ്ട് ട്രംപ് അന്ന് പറഞ്ഞത്.

നിയന്ത്രണ രേഖയിലെ ഇടപെടല്‍ രീതിയില്‍ അടുമുടി മാറ്റവുമായി ഇന്ത്യ, പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാംനിയന്ത്രണ രേഖയിലെ ഇടപെടല്‍ രീതിയില്‍ അടുമുടി മാറ്റവുമായി ഇന്ത്യ, പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാം

English summary
restrictions on H-1B visa; us president Donald Trump likely to sign order on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X